
‘ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ; വിമാനാപകടം ഉണ്ടായാൽ ഉടനെ പ്രധാനമന്ത്രി രാജിവയ്ക്കണോ?’
കോട്ടയം∙ കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമർശിച്ചും പരിഹസിച്ചും മന്ത്രി വി.എൻ.വാസവൻ. കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോയെന്ന് മന്ത്രി പറഞ്ഞു.
‘‘ഈ ആവശ്യം ഉന്നയിക്കുന്നവരോട് ഒരു ചോദ്യം.
കർണാടകയിൽ ക്രിക്കറ്റ് താരങ്ങൾക്ക് നൽകിയ സ്വീകരണത്തിനിടെയുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. അതൊരുക്കിയ ഏതെങ്കിലും ഒരു മന്ത്രി രാജിവയ്ക്കണമെന്ന് ഇവർ പറഞ്ഞിട്ടുണ്ടോ? വിമാനാപകടം ഉണ്ടായാൽ ഉടനെ പ്രധാനമന്ത്രി രാജിവയ്ക്കണമെന്നാണോ പറയുന്നത്.
വാഹനാപകടം ഉണ്ടായാൽ ഉടനെ ഗതാഗതമന്ത്രി രാജിവയ്ക്കുകയാണോ? ഇത് ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ ഒന്നുമല്ലല്ലോ. സംഭവം നിർഭാഗ്യകരവും വേദനാജനകവുമാണ്.
അതിനു പരിഹാരവും നമ്മൾ കാണും. ഇനിയൊരെണ്ണം ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞു’’– മന്ത്രി പറഞ്ഞു.
ഇപ്പോൾ വിമർശനം ഉന്നയിക്കുന്ന ചാണ്ടി ഉമ്മന്റെ പിതാവ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കെട്ടിടം ശോചനീയാവസ്ഥയിലെന്ന് റിപ്പോർട്ട് നൽകിയതെന്നു മന്ത്രി വാസൻ പറഞ്ഞു.
അന്ന് യുഡിഎഫ് സർക്കാർ ഒന്നും ചെയ്തില്ല. എൽഡിഎഫ് സർക്കാർ വന്നു, ആവശ്യമായ തുക വകയിരുത്തി.
നാല് പുതിയ കെട്ടിടങ്ങൾ വന്നു. അടുത്ത മന്ത്രിസഭാ യോഗത്തിനു ശേഷം കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]