
വല്ലാത്തൊരു കേസ്; 2 പേരെ കൊന്നെന്ന് വെളിപ്പെടുത്തൽ, മരിച്ചവരെ ആർക്കുമറിയില്ല, കൊന്നയാൾക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ രണ്ടു പേരെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് ഒരാളുടെ വെളിപ്പെടുത്തൽ. 36 വർഷത്തിനു മുൻപ് കൊല്ലപ്പെട്ടവർ ആരാണെന്ന് ആർക്കുമറിയില്ല; പൊലീസിനോട് കുറ്റസമ്മതം നടത്തിയ ആൾക്കും. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ പുലിവാല് പിടിച്ചിരിക്കുകയാണ് പൊലീസ്. മുഹമ്മദലിക്ക് മാനസിക പ്രശ്നമുണ്ടെന്ന് സഹോദരൻ വെളിപ്പെടുത്തിയതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. മുഹമ്മദലിയുടെ മനോനില പരിശോധിക്കാനൊരുങ്ങുകയാണ് .
കൊല്ലപ്പെട്ടവർ ആര്? കൊലപ്പെടുത്തിയത് മുഹമ്മദലി തന്നെയാണോ?–ഈ രണ്ട് ചോദ്യങ്ങൾക്ക് പൊലീസിന് ഉത്തരം ലഭിക്കണം. അതിനുള്ള പരക്കംപാച്ചിലിലാണ് പൊലീസ്. 1986ൽ കൂടരഞ്ഞിയിലെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ കൊന്നതാണെന്നാണ് േവങ്ങര പൊലീസ് സ്റ്റേഷനിലെത്തി മുഹമ്മദലി വെളിപ്പെടുത്തിയത്. ഇതിന്റെ അന്വേഷണത്തിനിടയിലാണ്, രണ്ടാമത്തെ കൊലപാതകം നടത്തിയതായി വെളിപ്പെടുത്തിയത്. 1989ൽ വെള്ളയിൽ ബീച്ചിൽവച്ചും ഒരാളെ കൊലപ്പെടുത്തിയെന്നായിരുന്നു മുഹമ്മദലിയുടെ വെളിപ്പെടുത്തൽ. പത്രവാർത്തകളിൽ ഇരു സംഭവങ്ങളുമുണ്ട്. അജ്ഞാത മൃതദേഹങ്ങളായാണ് വാർത്തകളിൽ പറയുന്നത്. അവകാശികളാരും എത്തിയിരുന്നില്ല.
വെളിപ്പെടുത്തൽ ഉള്ളതിനാൽ പൊലീസ് കേസെടുത്ത് അന്വേഷിച്ചു. ആദ്യ കേസിൽ പൊലീസ് അന്വേഷണം നടത്തിയപ്പോൾ ആരും മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഇയാൾ ജോലിക്കായി വന്ന സ്ഥലമുടമയ്ക്കും അറിവില്ല. സ്ഥലവാസിയല്ല മരിച്ചതെന്ന് നാട്ടുകാരും പറയുന്നു. വാർത്ത വന്നിട്ടും ആരും അന്വേഷിച്ച് എത്തിയിട്ടില്ല. ബീച്ചിലെ കൊലപാതകത്തിലും ഇതേ അവസ്ഥയാണ്. ദൃക്സാക്ഷികളില്ല. കൊല്ലപ്പെട്ടയാളിനെ തിരിച്ചറിയാനും സാധിച്ചിട്ടില്ല. അജ്ഞാത മൃതദേഹമെന്ന രീതിയിൽ സംസ്കരിച്ചു.
സഹോദരന്റെ വെളിപ്പെടുത്തലിൽ കഴമ്പില്ലെന്നാണ് സഹോദരൻ പൗലോസ് പറയുന്നത്. മകന്റെ മരണശേഷം മുഹമ്മദലിയുടെ മാനസിക നില തെറ്റി. രണ്ടു മരണങ്ങളും നടക്കുമ്പോൾ മുഹമ്മദലി സ്ഥലത്തുണ്ടായിരുന്നില്ല. രണ്ടാമത്തെ കല്യാണം മലപ്പുറത്തുനിന്നായിരുന്നു. വേങ്ങരയിൽ താമസമാക്കിയിട്ട് 25 വർഷമായി. ഒരാൾ തോട്ടിൽ വീണ് മരിച്ചു എന്നറിയാം. സ്ഥലവാസിയല്ല. സഹോദരനെ വെറുതെ വിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൗലോസ് പറഞ്ഞു.