
‘40 വർഷം കൂടി ജീവിച്ചിരിക്കുമെന്ന് കരുതുന്നു’: 90ാം പിറന്നാൾ ആഘോഷത്തിനിടെ ദലൈലാമ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ധർമശാല∙ 30–40 വർഷം കൂടി ജീവിച്ചിരിക്കുമെന്നാണ് കരുതുന്നതെന്ന് ടിബറ്റൻ ആത്മീയ നേതാവ് . തന്റെ മരണശേഷം പുനർജന്മം ഉണ്ടാകുമെന്ന് കഴിഞ്ഞദിവസം അദ്ദേഹം പറഞ്ഞിരുന്നു. നാളെ നടക്കാനിരിക്കുന്ന 90ാം ജന്മദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി സംഘടിപ്പിച്ച ഒരു ചടങ്ങിൽ വച്ചാണ് ദലൈലാമ ഇക്കാര്യം പറഞ്ഞത്. നേരത്തേ, രാജ്യാന്ത വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനു നൽകിയ അഭിമുഖത്തിൽ 110 വയസ് വരെ ജീവിച്ചിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
തന്റെ ദീർഘായുസ്സിനെക്കുറിച്ച് വ്യക്തമായ സൂചനകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘‘നിരവധി പ്രവചനങ്ങൾ നോക്കുമ്പോൾ, അവലോകിതേശ്വരന്റെ അനുഗ്രഹം ഉണ്ടെന്നു മനസ്സിലാകുന്നു. ഇതുവരെ പരമാവധി കാര്യങ്ങൾ ചെയ്തു. 30-40 വർഷം കൂടി ഞാൻ ജീവിച്ചിരിക്കുമെന്നാണ് വിശ്വസിക്കുന്നത്. നിങ്ങളുടെ പ്രാർഥനകൾ സഹായിക്കുന്നു’’ – അദ്ദേഹം പറഞ്ഞു.
15–ാം ദലൈലാമയെ കണ്ടെത്തുന്നതിനുള്ള അവകാശത്തെച്ചൊല്ലി ദലൈലാമയും ചൈനീസ് സർക്കാരും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. തന്റെ ഗാദൻ ഫോദ്രാങ് ട്രസ്റ്റ് പിൻഗാമിയെ കണ്ടെത്തുമെന്നും അതു ചൈനയ്ക്കു പുറത്തുള്ള സ്വതന്ത്രമേഖലയിൽനിന്ന് ആയേക്കാമെന്നും ദലൈലാമ ധരംശാലയിൽ 90–ാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ചുള്ള ഭിക്ഷുക്കളുടെ സമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ, ദലൈലാമയെ നിശ്ചയിക്കാൻ സ്വർണകലശത്തിൽനിന്നു നറുക്കെടുക്കുന്നതടക്കം ചൈനയ്ക്കു പരമ്പരാഗത അവകാശമുണ്ടെന്നാണ് ചൈനീസ് സർക്കാരിന്റെ നിലപാട്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് പിടിഐയില് നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.