
മുൻ വൈരാഗ്യം; അർധരാത്രി വീട്ടിലെത്തി പെട്രോളൊഴിച്ച് കാറിന് തീയിട്ടു: യുവാവ് പിടിയിൽ
ചെങ്ങന്നൂർ ∙ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനു തീയിട്ടയാൾ പിടിയിൽ. മുളക്കുഴ പൂപ്പങ്കര സ്വദേശി സരിനെ (അനൂപ് – 37 ) ആണ് പൊലീസ് പിടികൂടിയത്.
മുൻ വൈരാഗ്യത്തെ തുടർന്നാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 12.30ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് പിന്നിൽ കോതാലിൽ പുല്ലാട്ട് മിഥുൻ മോഹന്റെ കാറാണ് തീയിട്ടത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. കാറിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് കിടപ്പുമുറിയിലേക്കും തീ പടർന്നു.
മുറിയിലെ കട്ടിൽ, മെത്ത, സീലിങ് എന്നിവ കത്തിനശിച്ചു. അഗ്നിരക്ഷാസേനയെത്തി തീയണച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]