
വിദ്യാർഥിനിയുമായി സംസാരിച്ചതിന്റെ പേരിൽ ഭീഷണി, സഹപാഠിയെ മർദിച്ച് കൊലപ്പെടുത്തി; 2 വിദ്യാർഥികൾ അറസ്റ്റിൽ
ഈറോഡ് ∙ പ്ലസ് ടു വിദ്യാർഥി സഹപാഠികളുടെ മർദനമേറ്റു മരിച്ചു. സംഭവത്തിൽ 2 വിദ്യാർഥികളെ അറസ്റ്റ് ചെയ്തു.
കുമൽകുട്ട സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ആദിത്യൻ(17) ആണു കൊല്ലപ്പെട്ടത്.
സ്കൂളിലെ വിദ്യാർഥിനിയുമായി സംസാരിച്ചതിന്റെ പേരിൽ ചില സഹപാഠികൾ ആദിത്യനെ ഭീഷണിപ്പെടുത്തിയിരുന്നതായി വീരപ്പസത്രം പൊലീസ് പറഞ്ഞു.
Latest News
കഴിഞ്ഞ ദിവസം സ്കൂളിലേക്കു പോയ ആദിത്യൻ വൈകിട്ടോടെ സ്കൂളിന്റെ പുറത്തുള്ള പ്രദേശത്തു കിടക്കുന്നതു കണ്ട
നാട്ടുകാർ ഉടൻ പെരുന്തുറ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകമാണെന്ന് ആരോപിച്ചു രക്ഷിതാക്കൾ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.
തുടർന്നു സ്കൂളിനു സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണു പത്തോളം വിദ്യാർഥികൾ മർദിക്കുന്നതു കണ്ടെത്തിയത്. തുടർന്നു 2 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മറ്റു പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]