
‘നമ്പർ നൽകൂ, കന്നുകാലികളെ തരാം’: കലപ്പ കഴുത്തിൽ കെട്ടി വയൽ ഉഴുത് കർഷകൻ; സഹായഹസ്തവുമായി നടൻ സോനു സൂദ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുംബൈ ∙ കലപ്പ കഴുത്തിൽ കെട്ടി വയൽ ഉഴുതുമറിക്കുന്ന വയോധിക ദമ്പതികളുടെ വിഡിയോ വൈറലായതോടെ ഇവർക്കു സഹായഹസ്തവുമായി നടൻ . മഹാരാഷ്ട്രയിലെ ലാത്തൂരിലെ അംബാദാസ് പവാർ (76) ആണ് കഴുത്തിൽ കലപ്പ കെട്ടി, ഭാര്യയയുടെ സഹായത്തോടെ വയൽ ഉഴുതുമറിച്ചത്. ഇവരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതോടെയാണ് ഇവർ ഇവർക്ക് കന്നുകാലികളെ നൽകാമെന്ന വാഗ്ദാനവുമായി നടൻ എത്തിയത്. “നിങ്ങൾ എനിക്ക് നമ്പർ തരൂ, ഞാൻ കന്നുകാലികളെ നൽകാം.’’– സോനു സൂദ് എക്സിൽ കുറിച്ചു. സോനു സൂദിന്റെ നേതൃത്വത്തിലുള്ള സൂദ് ഫൗണ്ടേഷനാണ് സഹായം നൽകുന്നത്.
അതേസമയം, കന്നുകാലികളെ അല്ല, പകരം ട്രാക്ടറാണ് ഇവർ നൽകേണ്ടേതെന്ന് പലരും കമന്റായി കുറിച്ചു. എന്നാൽ വയോധിക ദമ്പതികൾക്ക് ട്രാക്ടർ കൈകാര്യം ചെയ്യാൻ അറിയില്ലെന്നും കന്നുകാലികൾ തന്നെയാണ് നല്ലതെന്നും ഇതിനു സോനു സൂദ് മറുപടി നൽകി.
പത്തു വർഷമായി ഈ രീതിയിൽ പാടം ഉഴുതുമറിക്കുകയാണെന്ന് അംബാദാസ് വിഡിയോയിൽ പറയുന്നു. തുടർന്ന് ലാത്തൂർ ജില്ലാ ഓഫിസറും സംസ്ഥാന മന്ത്രിയും തന്നെ ബന്ധപ്പെട്ടതായി അംബാദാസ് പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷവും അംബാദാസിന്റെ ദയനീയാവസ്ഥ ഉയർത്തിക്കാട്ടി. തന്റെ 40,000 രൂപയുടെ കടം എഴുതിത്തള്ളണമെന്ന് അംബാദാസ് സർക്കാരിനോട് ആവശ്യപ്പെട്ടു.