
ഐടി ജീവനക്കാരിയെ പീഡിപ്പിച്ചത് ഡെലിവറി ഏജന്റ് അല്ല, വീട്ടിലെത്തിയത് സുഹൃത്ത്; ദുരൂഹത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുണെ∙ ഐടി ജീവനക്കാരിയായ 25 വയസ്സുകാരി ഇരയായ സംഭവത്തിലെ അന്വേഷണത്തില്‍ നിർണായക കണ്ടെത്തലുകള്‍. ഡെലിവറി ഏജന്റ് എന്ന വ്യാജേന എത്തിയ ആള് അപ്പാർട്ട്മെന്റിലേക്കു ബലമായി കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. എന്നാല്‍ വീട്ടിലെത്തിയത് യുവതിയുടെ സുഹൃത്താണെന്ന് കണ്ടെത്തി.
ബുധനാഴ്ച പുണെയിലെ കോണ്ട്വ പ്രദേശത്തെ ഫ്ലാറ്റിലായിരുന്നു സംഭവം. കല്യാണി നഗറിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിയും സഹോദരനും 2022 മുതല്‍ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസിക്കുകയാണ്. സഹോദരൻ ജോലിക്കു പോയതിനെ തുടർന്ന് യുവതി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഈ സമയത്താണ് പീഡനം നടന്നതെന്ന് പൊലീസ് പറയുന്നു.
അതിക്രമത്തിനു പിന്നാലെ ബോധരഹിതയായ യുവതി, രാത്രിയിൽ ബോധം തെളിഞ്ഞപ്പോൾ ബന്ധുക്കളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഇവർ ബന്ധപ്പെട്ടതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി. കേസില്‍ പ്രതിയായ യുവാവിനെ വെള്ളിയാഴ്ച ചെയ്തതോടെയാണ് സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുന്നത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Shutterstock (spukkato)ൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.