

234 കുപ്പി വിദേശമദ്യവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ
കണ്ണൂർ : മാഹിയില്‍ നിന്ന് കടത്തിക്കൊണ്ടു വരികയായിരുന്ന വൻ മദ്യ ശേഖരവുമായി പയ്യന്നൂർ സ്വദേശി പിടിയിലായി. തിരുവങ്ങാട് ടോള്‍ പ്ലാസയിലെ രണ്ടാം ലൈനിന് സമീപം വെച്ച് എക്സൈസ് സംഘമാണ് യുവാവിനെ പിടികൂടിയത്.
117 ലിറ്റർ മദ്യം കണ്ടെടുത്തിട്ടുണ്ട്.കണ്ണൂർ പയ്യന്നൂർ സ്വദേശി നവീൻ പി ആണ് പിടിയിലായത്. അര ലിറ്റർ വീതമുള്ള 234 കുപ്പി മദ്യവുമായാണ് നവീൻ മാഹിയില്‍ നിന്ന് വരികയായിരുന്നു. തലശ്ശേരി എക്സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. റേഞ്ച് ഇൻസ്പെക്ടർ എം. കെ. മോഹൻ ദാസ്, പ്രിവന്റീവ് ഓഫീസർ, ബൈജേഷ് കെ, സുമേഷ് എം.കെ, വിമണ്‍ സിവില്‍ എക്സൈസ് ഓഫീസർമാരായ പ്രസന്ന എം. കെ . ഐശ്വര്യ പി പി, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ ബിനീഷ്. കെ എന്നിവരാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]