
അൻവറിന് ചിഹ്നം കത്രിക, സംസ്ഥാനത്ത് ട്രോളിങ് നിരോധനം, സൗബിൻ സാഹിറിന് നോട്ടിസ് – പ്രധാനവാർത്തകൾ
അൻവറിന് ചിഹ്നം കത്രിക, റഫാൽ യുദ്ധവിമാനങ്ങളുടെ ഭാഗങ്ങൾ ഇന്ത്യയിൽ നിർമിക്കും, ജൂൺ 10 മുതൽ സംസ്ഥാനത്ത് ട്രോളിങ് നിരോധനം, ബക്രീദ് സർക്കാർ അവധി ശനിയാഴ്ച മാത്രം, നടൻ സൗബിൻ സാഹിറിന് നോട്ടിസ് തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകൾ. ഇവ ഒരിക്കൽ കൂടി വിശദമായി വായിക്കാം.
ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവറിന്റെ ചിഹ്നം കത്രിക.
10 സ്ഥാനാർഥികളാണ് നിലമ്പൂരിൽ മത്സരിക്കുന്നത്. നാലുപേർ പത്രിക പിൻവലിച്ചു.
പി.വി.അൻവർ തൃണമൂൽ കോൺഗ്രസിന്റെ പേരിൽ നൽകിയ പത്രിക തള്ളിയിരുന്നു. സ്വതന്ത്രനായി അൻവർ നൽകിയ പത്രികയാണ് സ്വീകരിച്ചത്. ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട
സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ സൗബിൻ ഷാഹിറിന് നോട്ടിസ്. കേസ് അന്വേഷിക്കുന്ന മരട് പൊലീസാണ് നോട്ടിസ് നൽകിയത്.
14 ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. റഫാൽ യുദ്ധവിമാനങ്ങളുടെ ഭാഗങ്ങൾ ഇന്ത്യയിൽ നിർമിക്കും. ഇതുസംബന്ധിച്ച കരാറിൽ ടാറ്റാ ഗ്രൂപ്പും ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനും ഒപ്പിട്ടു.
ഹൈദരാബാദിലാണ് ഫാക്ടറി സജ്ജമാക്കുന്നത്. ഇന്ത്യയുടെ ഉപയോഗത്തിനും വിദേശത്തേക്കുള്ള കയറ്റുമതിയും ലക്ഷ്യമിട്ടാണ് ഉൽപ്പാദന കേന്ദ്രം ആരംഭിക്കുന്നത്.
വിമാനത്തിന്റെ ബോഡിയാണ് ഇന്ത്യയിൽ നിർമിക്കുന്നത്. സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള സർക്കാർ അവധി ശനിയാഴ്ച മാത്രം. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണു തീരുമാനം.
രണ്ടു ദിവസം അവധി വേണമെന്ന ആവശ്യം ഉയർന്നിരുന്നു. നാളത്തെ അവധിയാണ് മറ്റന്നാളത്തേക്ക് മാറ്റിയത്.
സ്കൂളുകള്‍ക്കും ശനിയാഴ്ച തന്നെയായിരിക്കും അവധി. വെള്ളിയാഴ്ച സ്കൂള്‍ പ്രവൃത്തിദിവസം ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കേരള തീരത്തെ കടലിൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2025 ജൂൺ 10 മുതൽ 2025 ജൂലൈ 31 വരെ (ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ) 52 ദിവസമാണ് ട്രോളിങ് നിരോധനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]