
മഹുവ മൊയ്ത്ര എംപി വിവാഹിതയായി; വരൻ ബിജെഡി നേതാവ്, ചടങ്ങുകൾ ജർമനിയിൽ
കൊൽക്കത്ത∙ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ബിജെഡി നേതാവും മുൻ എംപിയുമായ പിനാകി മിശ്രയാണ് വരൻ.
ജർമനിയിൽ നടന്ന ലളിതമായ സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായതെന്നാണ് റിപ്പോർട്ട്.
പാർലമെന്റിലെ തീപ്പൊരി പ്രസംഗങ്ങളിലൂടെ പ്രശസ്തയായ മഹുവ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽനിന്നുള്ള എംപിയാണ്.
എംപിയായ ആദ്യവട്ടം പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് മഹുവ അയോഗ്യയാക്കപ്പെട്ടിരുന്നു. മേയ് മൂന്നിനായിരുന്നു വിവാഹം.
ഒഡിഷയിലെ പുരി മണ്ഡലത്തിൽ എംപിയായിരുന്നു പിനാകി മിശ്ര. അതേസമയം, വിവാഹവാർത്ത മഹുവയോ പിനാകിയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]