

തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല…! പണപ്പെട്ടി ടാസ്ക്കില് ബിഗ് ബോസ് വെച്ച അഞ്ച് ലക്ഷം സ്വീകരിച്ച് സായി പുറത്തേക്ക്; കാണിച്ചത് എടുത്തുചാട്ടമെന്ന് കമൻ്റുകൾ
മുംബൈ: ബിഗ് ബോസ് മലയാളം സീസണ് 6 അവസാനഘട്ടത്തിലേക്ക് എത്തുകയാണ്.
ഇനി ഏതാനും ആഴ്ചകള്‍ മാത്രമാണ് ഗ്രാന്റ് ഫിനാലയ്ക്കുള്ളത്.
ടിക്കറ്റ് ടു ഫിനാലെ കഴിഞ്ഞു. അഭിഷേകാണ് വിജയിച്ചത്. ടോപ്പ് ഫൈവില്‍ ആരൊക്കെ ഉണ്ടാകുമെന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇതിനിടയില്‍ അപ്രതീക്ഷിതമായ കാര്യമാണ് നടന്നത്.
പണപ്പെട്ടി ടാസ്ക്കില് ബിഗ് ബോസ് വെച്ച അഞ്ച് ലക്ഷം സ്വീകരിച്ച് സായി പുറത്തേക്ക് പോയിരിക്കുകയാണ്. പെട്ടി വെച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സായി അത് എടുക്കുകയായിരുന്നു. അഭിഷേകും ഋഷിയുമൊക്കെ ആകെ അമ്പരന്നുപോയി. അടുത്ത തുക എത്രയാണെന്ന് നോക്കാൻ പോലും സായ് കാത്തിരുന്നില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അഞ്ച് ലക്ഷം രൂപയുടെ പണപ്പെട്ടിയെടുത്ത് സായി ഈ വീടിനോട് വിടപറയുകയാണ്. പ്രധാന വാതിലിനടുത്തേക്ക് വരാം എന്ന് ബിഗ് ബോസ് പറയുകയും ചെയ്തു. താൻ തന്റെ മനസ്സില്‍ ഉണ്ടായിരുന്ന കാര്യം തന്നൊയാണ് ചെയ്തതെന്നും വന്ന് കുറച്ച് കഴിഞ്ഞപ്പോഴേക്കും ഫണ്‍ എന്ന് പറഞ്ഞാണ് തുടങ്ങിയതെന്നും സായ് പറയുന്നു.
തന്റെ യാത്രയില്‍ തനിക്ക് ആവശ്യമുള്ള കാര്യങ്ങളൊക്കെ ഒരു മനുഷ്യനെന്ന നിലയില്‍ താൻ നേടിയെന്നും സായ് പറയുന്നു. താൻ ഹാപ്പിയായെന്നും തനിക്ക് ആ യാത്ര ഇഷ്ടമായെന്നും സായ് പറയുന്നു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്.
സായി കാണിച്ചത് എടുത്തുചാട്ടം ആയിപ്പോയി എന്നാണ് അധികം പേരും പറഞ്ഞത്. അതിനുള്ളില്‍ കളിക്കുന്നവർക്ക് അല്ലേ ശരിക്കും പറഞാല്‍ മണി ബോക്സ് അർഹതപ്പെട്ടത്. അല്ലാതെ മുന്നേ ഔട്ട് ആയി പോയ ഒരു വ്യക്തിക്ക് വേണ്ടിയാണോ…
മറ്റുള്ള ആള്‍ക്കാരുടെ ജീവിതത്തിനും ഒരു വാല്യൂ കൊടുക്കണ്ടേ എന്നാണ് ഒരു കമന്റ്, തിന്നയും ഇല്ല തീറ്റികയും ഇല്ല അതാണ് സായി കാണിച്ചത്, എന്ന് മറ്റൊരാള്‍ പറയുന്നു…
ഇനിയിപ്പോള്‍ കാറില്‍ വന്നിരുന്നു കുറെ വെളുപ്പിക്കും… പുറത്തുപോയ ആ മത്സരാർത്ഥിയെ സഹായിക്കാൻ ആണേല്‍ സ്വന്തം പൈസ കൊടുത്ത് സഹായിക്കുക. അല്ലാതെ ഇപ്പോ സായി കാണിച്ചത് ശരിയായില്ല, എന്നാണ് മറ്റൊരു കമന്റ്.
സായിക്ക് നികുതി ഒക്കെ കിഴിച്ചു ഒരു 3 മൂന്നര ലക്ഷം കിട്ടും.. ഏത് ടാസ്ക് വെച്ചാലും സായ് മണ്ടത്തരം കാണിച്ചു അത് കുളമാക്കും എന്നിട്ടു പറയും ആണെന്ന് വേറൊരാള് പറയുന്നു. പുള്ളി വേറെ ഏതോ ഒരു ആങ്കിളിലാണ് ഒക്കെ ചിന്തിക്കുന്നത്. ഹോട്ടല്‍ ടാസ്ക്,ഡയമണ്ട് ടാസ്ക്, ഇപ്പോള്‍ മണി ബോക്സ്. ഇതെല്ലാം സായി എഫേർട്ട് ഇട്ടു കുളമാക്കിയവയാണ്,
വീണ്ടും പണപെട്ടി വെക്കുന്നുണ്ട് ചിലപ്പോള്‍ അത് ഋഷി എടുക്കുമായിരിക്കും ബിബിയുടെ പ്ലാൻ എല്ലം കാറ്റി പറത്തി നിമിഷങ്ങള്‍ക്കുള്ളില്‍ പെട്ടി മായി ഓടിയത് പിന്നെ സായി വിചാരിക്കുമ്പോലെ ഒരു മാസ് ആയില്ല ഒന്നുമല്ല, രണ്ട് ദിവസം നില്‍ക്കേണ്ട ടാസ്ക്ക് ആയിരുന്നു മണി ബോക്സ്. വന്നതും പോയതു അറിഞ്ഞില്ല എല്ലാ ട്വിസ്റ്റും ചീറ്റിപോയി. ഇവിടെ അഭിഷേക് സിജോ ഭയങ്കരമായ ഓവർ കോണ്‍ഫിഡൻസാണ്, ഇങ്ങനെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]