
പൊതുജനങ്ങളിൽ ആശങ്കയുണ്ടാക്കുന്ന നിരവധി മോഷണ ശ്രമങ്ങൾ അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വീടുകളിലും സ്ഥപനങ്ങളുമൊക്കെ നടക്കുന്ന മോഷണങ്ങൾ പലപ്പോഴും പിടിക്കപ്പെടാറുണ്ടെങ്കിലും ജനത്തിരക്കേറിയ ഇടങ്ങളിൽ നടക്കുന്ന ചെറിയ പോക്കറ്റടികൾ ആരുടെയും കണ്ണിൽപ്പെടാതെ പോവുകയാണ് പതിവ്. എന്നാൽ, ആരുടെയൊക്കെ കണ്ണ് വെട്ടിച്ചാലും ക്യാമറ കണ്ണുകളെ അത്രവേഗത്തിൽ പറ്റിക്കാനാകില്ല. പൊതുവിടങ്ങളിലെ സുരക്ഷാ കാമറകളില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ മോഷ്ടാക്കള്‍ക്ക് കഴിയില്ല. കാരണം ഇന്ന് പൊതു ഇടങ്ങളില്‍ അത്രയേറെ കാമറകളാണ് കാവല്‍ നില്‍ക്കുന്നത്. ഇതു തെളിയിക്കുന്ന ഒരു മോഷണ ദൃശ്യം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി.
രാജസ്ഥാനിലെ ജോധ്പൂരിലെ തിരക്കേറിയ റെസ്റ്റോറന്റിൽ വച്ച് ഒരാൾ മൊബൈൽ ഫോൺ മോഷ്ടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. അവിടെ ഉണ്ടായിരുന്ന സകല ആളുകളുടെയും കണ്ണുവെട്ടിക്കാൻ കള്ളന് കഴിഞ്ഞെങ്കിലും മുകളില്‍ ഇരുന്ന കാമറ കൃത്യമായി ആളെ പിടിച്ചെടുത്തു. റെസ്റ്റോറന്റിൽ ചായ കുടിച്ചു കൊണ്ടിരുന്ന ഒരു വ്യക്തി താൻ ഇരിക്കുന്നതിന് സമീപത്തായി വെച്ച ഫോണാണ് ഒരു യാവാവ് തന്ത്രപൂർവം മോഷിടിച്ചെടുത്തത്. ഇരിപ്പിടത്തിന് അടിയിലൂടെ കൈയിട്ടാണ് ഇയാണ് ഫോൺ എടുക്കുന്നത്. പിന്നാലെ ഇയാള്‍ റെസ്റ്റോറന്റിൽ നിന്നും ഇറങ്ങിപ്പോകുന്നു.
@abesalleteritho എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. യാതൊരു ഭയവുമില്ലാതെ നടത്തിയ ഒരു മോഷണം കാണൂ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ജോദ്പൂര്‍ പോലീസിന് ടാഗ് ചെയ്തു. വളരെ വേഗം തന്നെ വിവിധ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവയ്ക്കപ്പെട്ടു. വീഡിയോ വൈറലായതോടെ രാജസ്ഥാൻ പോലീസ് പ്രതികരണവുമായി രംഗത്തെത്തി. ആവശ്യമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയതായി ഈസ്റ്റ് ജോധ്പൂർ ഡിസിപി സോഷ്യൽ മീഡിയയിൽ കുറിച്ചു. ജോദ്പൂരിൽ ഇത്തരത്തിലുള്ള മോഷണങ്ങൾ ഇപ്പോൾ പതിവായിരിക്കുകയാണെന്ന് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ ആരോപിച്ചു.
Last Updated Jun 4, 2024, 12:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]