
‘സൈനിക നടപടികളല്ല മാർഗം, ഇന്ത്യ – പാക്ക് ബന്ധം വഷളായി പോകുന്നത് വേദനയുണ്ടാക്കുന്നു, സംയമനം പാലിക്കണം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഷിങ്ടൻ ∙ പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സംഘടന. സാധാരണക്കാരെ ആക്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ഇന്ത്യ – പാക്ക് ബന്ധം ഏറ്റവും വഷളായി പോകുന്നത് വേദനയുണ്ടാക്കുന്നു. പ്രശ്നപരിഹാരത്തിന് സൈനിക നടപടികളല്ല മാർഗം. സംഘർഷം ലഘൂകരിക്കാനായുള്ള സഹായത്തിന് ഐക്യരാഷ്ട്ര സഭ തയാറാണ്. ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്നും അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി യോഗം ഇന്ത്യ – പാക്കിസ്ഥാൻ വിഷയം ചർച്ച ചെയ്യാനിരിക്കെയാണ് അന്റോണിയോ ഗുട്ടറസിന്റെ വാക്കുകൾ. രാത്രി പന്ത്രണ്ടരയ്ക്കാണ് യോഗം. ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലെ സാഹചര്യം യോഗം വിലയിരുത്തും. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ മേഖലയില്‍ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണി ഉയര്‍ത്തുന്നുവെന്ന് പാക്കിസ്ഥാൻ രക്ഷാസമിതിയെ അറിയിച്ചിരുന്നു.