
ലാഹോർ: പേപ്പല്‍ കോണ്‍ക്ലേവില്‍ ഇത്തവണ പാകിസ്ഥാനില്‍ നിന്നുള്ള കര്‍ദിനാളും പങ്കാളിയാകും. പാകിസ്ഥാന്റെ ചരിത്രത്തിലെ രണ്ടാമത്തെ കര്‍ദിനാളായ ജോസഫ് കൗട്ട്സ് ആണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. ഇതാദ്യമായാണ് പാക്കിസ്ഥാനില്‍ നിന്നും ഒരു കര്‍ദിനാള്‍ പാപ്പയെ തെരഞ്ഞെടുക്കാന്‍ കോണ്‍ക്ലേവിന് എത്തുന്നത്. 1945 ജൂലൈ 21 ന് ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് മുന്‍പ് ജുള്ളുണ്ടൂര്‍ രൂപതയിലെ ഇന്ത്യ- പാകിസ്താന് അതിര്‍ത്തിയോട് ചേര്‍ന്നുള്ള അമൃത്സറിലാണ് ജോസഫ് കൗട്ട്സിന്റെ ജനനം. ഗോവയില്‍ നിന്നുള്ളവരായിരിന്നു മാതാപിതാക്കള്‍.
അദ്ദേഹത്തിന്റെ പിതാവ് പീറ്റര്‍ ഐസിഐ ഇംപീരിയല്‍ കെമിക്കല്‍ ഇന്ഡസ്ട്രീസില് ഉദ്യോഗസ്ഥനായിരുന്നു. രണ്ട് ആണ്മക്കളും ഒരു മകളും അടങ്ങുന്ന കുടുംബത്തോടൊപ്പം പിതാവ് പാകിസ്ഥാനിലെ ലാഹോറിലേക്ക് താമസം മാറി. സെന്റ് പാട്രിക് ബ്രദേഴ്സിന്റെ കീഴിലുള്ള സെന്റ് ആന്റണീസ് ഹൈസ്കൂളിലായിരിന്നു പഠനം. ലാഹോറിലെ സെന്റ് മേരീസ് സെമിനാരിയില്‍ പഠനം തുടര്‍ന്നു. കറാച്ചിയിലെ ക്രൈസ്റ്റ് ദി കിംഗ് സെമിനാരിയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി.
1971 ജനുവരി 9ന് ലാഹോറില്‍ വൈദികനായി അഭിഷിക്തനായി. 1988 മെയ് 5 ന് പാക്കിസ്ഥാനിലെ ഹൈദരാബാദില്‍ സഹായ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ടു. അതേ വര്‍ഷം സെപ്റ്റംബര്‍ 16 ന് അഭിഷിക്തനായി. 2012 ജനുവരി 25 ന് കറാച്ചി ആര്‍ച്ച് ബിഷപ്പ്, 2011 മുതല്‍ 2017 അവസാനം വരെ പാക്ക് ബിഷപ്പ്സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ്, 2021 ഫെബ്രുവരി 11 വരെ കറാച്ചിയിലെ ആര്‍ച്ച് ബിഷപ്പ് എന്നി നിലകളിലും പ്രവര്‍ത്തിച്ചു. 2018 ജൂണ്‍ 28 ന് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അദ്ദേഹത്തെ കര്‍ദ്ദിനാളായി നിയോഗിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]