
പത്തനംതിട്ട: പത്തനംതിട്ടയിൽ വ്യാജ ഹാൾടിക്കറ്റുമായി വിദ്യാർത്ഥി നീറ്റ് പരീക്ഷയെഴുതിയ സംഭവത്തിൽ അക്ഷയ സെന്റർ ജീവനക്കാരി കസ്റ്റഡിയിൽ. വിദ്യാർത്ഥിക്കായി വ്യാജ ഹാൾടിക്കറ്റ് തയ്യാറാക്കിയത് നെയ്യാറ്റിൻകരയിലുള്ള അക്ഷയ സെന്ററിൽ വെച്ചാണെന്ന് ജീവനക്കാരി ഗ്രീഷ്മ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. വിദ്യാർത്ഥിയുടെ അമ്മ നീറ്റ് പരീക്ഷക്ക് അപേക്ഷിക്കാൻ ജീവനക്കാരിയെ ഏൽപിച്ചിരുന്നു. എന്നാൽ അപേക്ഷിക്കാൻ മറന്നുപോയതിനാൽ പിന്നീട് വ്യാജ ഹാൾടിക്കറ്റ് ഉണ്ടാക്കുകയായിരുന്നു. അക്ഷയ സെന്ററിലെ കംപ്യൂട്ടറും ഹാർഡ് ഡിസ്കും കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഗ്രീഷ്മയെ തെളിവെടുപ്പിനായി അക്ഷയ സെൻ്ററിൽ എത്തിച്ചു. ഗ്രീഷ്മയുടെ അറസ്റ്റ് പത്തനംതിട്ടയിൽ എത്തിച്ച ശേഷംരേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]