
പയ്യന്നൂർ: മുൻ സന്തോഷ് ട്രോഫി കേരള ടീമംഗം എം. ബാബുരാജ് അന്തരിച്ചു. അറുപത് വയസ്സായിരുന്നു. കണ്ണൂർ പയ്യന്നൂർ അന്നൂർ സ്വദേശിയാണ്. രണ്ട് തവണ ഫെഡറേഷൻ കപ്പ് നേടിയ കേരള പൊലീസ് ടീമിലെ പ്രതിരോധ നിര താരമായിരുന്നു. 1964-ൽ പയ്യന്നൂരിലെ അന്നൂരിൽ ജനിച്ച ബാബുരാജ് കേരള പൊലീസിന്റെ ലെഫ്റ്റ് വിങ് ബാക്ക് രമായിരുന്നു. 1986-ൽ ഹവിൽദാറായാണ് ബാബുരാജ് കേരള പോലീസിസിന്റെ ഭാഗമാകുന്നത്.
വി.പി.സത്യൻ, ഐ.എം.വിജയൻ, യു.ഷറഫലി, സി.വി.പാപ്പച്ചൻ തുടങ്ങിയവർക്കൊപ്പം പൊലീസ് ടീമിന്റെ ആദ്യ ഇലവനിൽ വിങ് ബാക്കായി ഇടം പിടിച്ചിരുന്നു ബാബുരാജ്. കാലിക്കറ്റ് സർവകലാശാല ടീമിലും കളിച്ചു. 2008-ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ കരസ്ഥമാക്കി. 2020-ല്‍ കേരള പൊലീസില്‍നിന്ന് വിരമിച്ചു. കെഎപി അസിസ്റ്റന്റ് കമാൻഡന്റായാണ് ബാബുരാജ് വിരമിച്ചത്. സംസ്കാരം ഇന്ന് രാവിലെ പത്ത് മണിക്ക് മൂരിക്കോവ്വൽ സമുദായ ശ്മശാനത്തിൽ നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]