
‘ആര്‍എസ്എസ് ശ്രദ്ധ കത്തോലിക്ക സഭാ ഭൂമിയിലേക്കു തിരിയുന്നു; ജനങ്ങളെ സംരക്ഷിക്കാനുള്ള കവചം ഭരണഘടന’
ന്യൂഡല്‍ഹി∙ വഖഫ് ബില്ലിലൂടെ മുസ്ലിംകളെ ഉന്നമിട്ടവര്‍ മറ്റു മതങ്ങളിൽപ്പെട്ടവരെയും സമാനമായ രീതിയില്‍ ഭാവിയില്‍ ലക്ഷ്യമിടുമെന്ന് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് ക്രിസ്ത്യന്‍ വിഭാഗത്തെ ലക്ഷ്യമിടുന്നുവെന്നും വഖഫിനു പിന്നാലെ ആര്‍എസ്എസിന്റെ ശ്രദ്ധ കത്തോലിക്ക സഭാ ഭൂമിയിലേക്കു തിരിയുകയാണെന്നും ‘ദി ടെലഗ്രാഫ്’ ലേഖനം പങ്കുവച്ചുകൊണ്ട് രാഹുൽ എക്സില്‍ കുറിച്ചു.
‘‘വഖഫ് ബില്‍ ഇപ്പോള്‍ മുസ്ലിംകളെയാണ് ആക്രമിക്കുന്നത്.
പക്ഷെ, ഭാവിയില്‍ അതു മറ്റു സമുദായങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനുള്ള ഒരു മാതൃക സൃഷ്ടിക്കുന്നതാണെന്നും ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ആര്‍എസ്എസ് ക്രിസ്ത്യാനികളിലേക്കു ശ്രദ്ധ തിരിക്കാന്‍ അധികനാള്‍ വേണ്ടിവന്നില്ല.
അത്തരം ആക്രമണങ്ങളില്‍നിന്ന് നമ്മുടെ ജനങ്ങളെ സംരക്ഷിക്കുന്ന ഒരേയൊരു കവചം ഭരണഘടനയാണ്. അതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ കൂട്ടായ കടമയാണ്.’’ – രാഹുല്‍ എക്സിൽ കുറിച്ചു.
‘ഇന്ത്യയില്‍ ആര്‍ക്കാണ് കൂടുതല്‍ ഭൂമിയുള്ളത്? കത്തോലിക്ക സഭ വേഴ്സസ് വഖഫ് ബോര്‍ഡ് സംവാദം’ എന്ന തലക്കെട്ടോടെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ വെബ് പോര്‍ട്ടലില്‍ വന്ന ലേഖനത്തെ കുറിച്ചുള്ളതാണ് ടെലഗ്രാഫ് ലേഖനം. വിവാദമായതോടെ ലേഖനം ഓര്‍ഗനൈസര്‍ വെബ്സൈറ്റില്‍നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]