
‘പുറത്തുവന്നത് ആർഎസ്എസിന്റെ യഥാർഥ മനസിലിരിപ്പ്; സഭാ സ്വത്തിനെക്കുറിച്ചുള്ള പരാമർശം നൽകുന്നത് ആപൽ സൂചനകൾ’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന ബിൽ പാർലമെന്റിൽ പാസ്സാക്കിയതിനു ശേഷം കത്തോലിക്കാ സഭയെ ഉന്നംവച്ചു നീങ്ങുകയാണു സംഘപരിവാറെന്നു മുഖ്യമന്ത്രി . ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസറിൽ വന്ന ലേഖനത്തെ വിമർശിച്ചുകൊണ്ടാണു മുഖ്യമന്ത്രി രംഗത്തെത്തിയത്.
‘‘സഭയുടെ സ്വത്തിനെക്കുറിച്ച് അനവസരത്തിലുള്ള അനാവശ്യ പരാമർശം ചില ആപൽ സൂചനകളാണു തരുന്നത്. ഓർഗനൈസർ വെബ്സൈറ്റിൽനിന്ന് ആ ലേഖനം പിൻവലിച്ചെങ്കിലും അതിലൂടെ പുറത്തുവന്നിട്ടുള്ളത് ആർഎസ്എസിന്റെ യഥാർത്ഥ മനസ്സിലിരിപ്പാണ്. സംഘപരിവാർ മുന്നോട്ടു വയ്ക്കുന്ന ഭൂരിപക്ഷ വർഗീയതയുടെ, അത്യന്തം തീവ്രമായ അപരമത വിരോധമാണ് ആ ലേഖനത്തിൽ കാണാൻ കഴിയുന്നത്’’– മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങളെ ഓരോന്നോരോന്നായി ലക്ഷ്യംവച്ച് പടിപടിയായി തകർക്കാനുള്ള ഒരു ബൃഹത് പദ്ധതിയുടെ ഭാഗമായി വേണം ഇതിനെ കാണാനെന്നും പുരോഗമന ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങൾ സംയുക്തമായി നിന്ന് ഇതിനെ ചെറുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.