അന്നദാനത്തിനിടെ അച്ചാർ കൊടുത്തില്ല; ആലപ്പുഴയിൽ ക്ഷേത്രഭാരവാഹിക്കും ഭാര്യയ്ക്കും മർദനം
ആലപ്പുഴ∙ എൽഐസി ഓഫിസിനടുത്തുള്ള ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിൽ അന്നദാനത്തിനിടെ ക്ഷേത്ര ഭാരവാഹിക്കും ഭാര്യയ്ക്കും മർദനം. തുടരെ തുടരെ അച്ചാർ ചോദിച്ച് അലോസരപ്പെടുത്തിയ യുവാവിന് അച്ചാർ കൊടുക്കാത്തതിനെത്തുടർന്ന് ക്ഷേത്രഭാരവാഹിയെ ആക്രമിക്കുകയായിരുന്നു.
തടയാനെത്തിയ ഭാര്യയുടെ മുതുകിനും ഇഷ്ടിക ഉപയോഗിച്ച് ഇടിച്ചതായാണ് പരാതി.
ആലപ്പുഴ സ്റ്റേഡിയം വാർഡ് അത്തിപ്പറമ്പ് വീട്ടിൽ രാജേഷ് ബാബു, ഭാര്യ അർച്ചന എന്നിവർക്കാണ് പരുക്കേറ്റത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലിനാണ് സംഭവമുണ്ടായത്. സംഭവത്തിൽ ആലപ്പുഴ സ്വദേശി അരുൺ എന്ന യുവാവിന് എതിരെ സൗത്ത് പോലീസ് കേസെടുത്തു
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]