
മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം; 42കാരിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ഭർത്താവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നോയിഡ∙ മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് യുവതിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു . നോയിഡയിലെ സെക്ടർ 15ൽ വെള്ളിയാഴ്ചയാണ് സംഭവം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയെ അസ്മാ ഖാനെ (42) കൊലപ്പെടുത്തിയതിൽ ഭർത്താവ് നൂറുല്ല ഹൈദറിനെ (55) കസ്റ്റഡിയിലെടുത്തു.
അസ്മാ ഖാനു മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തിലാണ് നൂറുല്ല കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തർക്കത്തിനിടെ അസ്മാ ഖാന്റെ തലയിൽ ചുറ്റിക കൊണ്ട് നൂറുല്ല അടിക്കുകയായിരുന്നു. ദമ്പതികളുടെ മകനാണ് വിവരം പൊലീസിയിൽ അറിയിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
2005ൽ ആണ് നൂറുല്ലയും അസ്മയും വിവാഹിതരാകുന്നത്. നോയിഡയിലെ സെക്ടർ 62ലെ ഒരു സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായിരുന്നു അസ്മ. എഞ്ചിനീയറിങ് ബിരുദധാരിയായ നൂറുല്ല, നിലവിൽ തൊഴിൽരഹിതനാണ്. എഞ്ചിനീയറിങ് വിദ്യാർഥിയായ ഒരു മകനും എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു മകളും ഇവർക്കുണ്ട്.