
അനധികൃത കുടിയേറ്റം: ജനുവരി മുതൽ യുഎസ് തിരിച്ചയച്ചത് 682 ഇന്ത്യക്കാരെ
ന്യൂഡൽഹി∙ രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ജനുവരി മുതൽ ഇന്നുവരെ ആകെ 682 ഇന്ത്യക്കാരെ യുഎസിൽനിന്നു നാടുകടത്തിയതായി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പാർലമെന്റിൽ അറിയിച്ചു. നാടുകടത്തിയവരിൽ ഭൂരിഭാഗവും നിയമവിരുദ്ധമായി രാജ്യത്തേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ അതിർത്തിയിൽ പിടിയിലായവരാണ്.
വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. കൃത്യമായ രേഖകളില്ലാത്തതിനാൽ യുഎസിൽനിന്നു നാടുകടത്തലോ മറ്റു നിയമനടപടികളോ നേരിടുന്ന പൗരന്മാരെ പിന്തുണയ്ക്കുന്നതിന് ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ചും അദ്ദേഹം ലോക്സഭയെ അറിയിച്ചു.
Latest News
ഇന്ത്യന്‍ പൗരരാണെന്നു സ്ഥിരീകരിച്ചശേഷം മാത്രമേ ആളുകളെ ഇന്ത്യയിലേക്ക് അയക്കാന്‍ അനുവദിക്കുകയുള്ളൂ. അതിനായി, നാടുകടത്തപ്പെടുന്നവരുടെ പട്ടിക ഇന്ത്യന്‍ സര്‍ക്കാരിലെ ബന്ധപ്പെട്ട
ഏജന്‍സികള്‍ സൂക്ഷ്മമായി പരിശോധിച്ചു സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍, അനധികൃതമായി യുഎസിലേക്കു കുടിയേറിയവരുടെ കണക്കു സര്‍ക്കാര്‍ സൂക്ഷിക്കുന്നില്ല.
ഈ വിഷയത്തെക്കുറിച്ചുള്ള ഒരു പ്രത്യേക ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യങ്ങൾ മന്ത്രി വ്യക്തമാക്കിയത്. അനധികൃത കുടിയേറ്റം, മനുഷ്യക്കടത്ത് തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇതിൽ ഏർപ്പെട്ടിട്ടുള്ളവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് അധികൃതരിൽ നിന്നും തിരികെ നാടുകടത്തപ്പെട്ട കുടിയേറ്റക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം റാക്കറ്റുകൾ നടത്തുന്ന നിരവധി അനധികൃത കുടിയേറ്റ ഏജന്റുമാർ, സഹായങ്ങൾ ചെയ്തു നൽകുന്ന ക്രിമിനലുകൾ, മനുഷ്യക്കടത്തു സിൻഡിക്കേറ്റുകൾ എന്നിവർക്കെതിരെ അന്വേഷണങ്ങളും നടപടികളും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒപ്പം, വിദ്യാർഥി–പ്രഫഷനലുകളുടെയും സഞ്ചാരവും ഹ്രസ്വകാല ടൂറിസ്റ്റ്–ബിസിനസ് യാത്രകളും സുഗമമാക്കുന്നതിനു സുരക്ഷിതവും പരസ്പരം പ്രയോജനകരവുമായ ഇടപെടലുകള്‍ക്കായി സർക്കാർ യുഎസുമായി ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]