
പകരച്ചുങ്കത്തിൽ ‘കൂൾ’ ആകാൻ ട്രംപ്; ഒഴിവാക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി നേരിട്ട് ചർച്ച
വാഷിങ്ടൻ∙ പകരച്ചുങ്കത്തിൽ അനുനയ നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. പുതിയ താരിഫ് നയത്തിൽ ഇന്ത്യ, വിയറ്റ്നാം, ഇസ്രയേൽ രാജ്യങ്ങളുമായി യുഎസ് വ്യാപാര ചർച്ചകൾ നടത്തി വരികയാണെന്നാണ് റിപ്പോർട്ട്.
ഈ രാജ്യങ്ങളുടെ പ്രതിനിധികളുമായി ഡോണാൾഡ് ട്രംപ് വ്യക്തിപരമായി ചർച്ച നടത്തുന്നുണ്ടെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പകരച്ചുങ്കം പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ചർച്ച.
Latest News
ഇരു രാജ്യങ്ങൾക്കും പരസ്പര ധാരണയിലെത്താൻ സാധിച്ചാൽ തീരുവ പൂജ്യമാകുമെന്ന് വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ടോ ലാം പറഞ്ഞാതായി ട്രംപ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
വ്യാപാര ചർച്ചകൾ വേഗത്തിലാക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശ്രമം നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തീരുവ പ്രാബല്യത്തിൽ വരുന്ന ഈ മാസം 9നു മുൻപു രാജ്യങ്ങളുമായി കരാറിൽ ഏർപ്പെടുന്നതിനായുള്ള ശ്രമങ്ങളിൽ ട്രംപ് വ്യക്തിപരമായി ഇടപെടുമെന്നും യുഎസിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
Latest News
26 ശതമാനമാണ് ഇന്ത്യയ്ക്കു മേൽ യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന പങ്കരചുങ്കം.
പങ്കരചുങ്കം ഏർപ്പെടുത്തിയതിനു പിന്നാലെ സെൻസസും സ്വർണവിലയിലും ഇടിവ് രേഖപ്പെടുത്തി. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒരാളാണ് യുഎസ്.
പങ്കരചുങ്കം ചെമ്മീൻ ഉൾപ്പെടെയുള്ള സമുദ്രോൽപന്നങ്ങളുടെ കയറ്റുമതിയെ ബാധിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]