
മകന്റെ ഭാര്യയുടെ സ്വർണം മോഷ്ടിച്ചെന്ന് പരാതി, പലരിൽനിന്നായി തട്ടിയെടുത്ത് ലക്ഷങ്ങൾ: വീട്ടമ്മയുമായി തെളിവെടുപ്പ്
തങ്കമണി (ഇടുക്കി) ∙ സാമ്പത്തികത്തട്ടിപ്പ്, മോഷണം എന്നീ കേസുകളിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സ്ത്രീയുമായി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. സൈനികനായ മകൻ അഭിജിത്തിന്റെ പരാതിയിലാണ് മാതാവ് തങ്കമണി പഴയചിറ ബിൻസി ജോസഫിനെതിരെ പൊലീസ് കേസെടുത്തത്.
തങ്കമണി എസ്എച്ച്ഒ എം.പി.എബിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. മകളുടെയും മകന്റെ ഭാര്യയുടെയും 24 പവനോളം സ്വർണം മോഷ്ടിച്ചെന്നും നാട്ടിൽ പലരിൽ നിന്നുമായി ലക്ഷങ്ങൾ തട്ടിയെടുത്തെന്നുമാണു ബിൻസിക്കെതിരായ പരാതി.
ബിൻസിയുടെ മകൻ അഭിജിത്ത് അസം റൈഫിൾസിലെ സൈനികനാണ്.
ഭാര്യ സന്ധ്യയിൽനിന്നു തട്ടിയെടുത്ത സ്വർണം തിരിച്ച് നൽകാൻ അഭിജിത് ആവശ്യപ്പെട്ടെങ്കിലും ബിൻസി തയാറായില്ല. പലവട്ടം ചോദിച്ചതിന് ശേഷമാണ് തട്ടിയെടുത്ത് സ്വർണം പണയം വച്ച കാര്യം ബിൻസി സമ്മതിച്ചത്.
സന്ധ്യയുടെ സ്വർണം കൂടാതെ മകൾ മീരയുടെ പത്തു പവൻ സ്വർണവും ബിൻസി പണയംവച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]