
വിവാഹം എന്ന് പറഞ്ഞാൽ ഇന്ന് വൻ ആഘോഷമാണ്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷം. വരനും വധുവിനും മാത്രമല്ല, കൂട്ടുകാർക്കും ബന്ധുക്കൾക്കും ഒക്കെ ഇത് ആഘോഷം തന്നെ ആയിരിക്കും. മേക്കപ്പ്, വസ്ത്രം തുടങ്ങിയ കാര്യങ്ങൾക്ക് വലിയ തുകയാണ് ഇന്ന് പലരും ചെലവഴിക്കുന്നത്. എന്നാൽ, സ്വന്തം വിവാഹത്തിന് ഒരു മേക്കപ്പും ചെയ്യാതെ വന്ന വധുവാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെടുന്നത്.
മേക്കപ്പ് ഇല്ലാത്ത ഒരു വിവാഹം ഇന്ന് സങ്കല്പിക്കുക എളുപ്പമല്ല അല്ലേ? നാഷ്വില്ലയിൽ നിന്നുള്ള 25 വയസുകാരിയായ കാലിൻ ചാപ്മാൻ എന്നാൽ തന്റെ വിവാഹദിനത്തിൽ ഒരു തീരുമാനം എടുത്തു -താൻ വിവാഹത്തിന് മേക്കപ്പിടുന്നില്ല. മേക്കപ്പ് ഒന്നും ഇടാതെ തന്നെയാണ് അവൾ വിവാഹവേദിയിലേക്ക് വന്നതും.
അവളുടെ ചുറ്റുമുള്ള അധികം ആളുകളും മേക്കപ്പ് ധരിക്കാത്തവരായിരുന്നു. അത് കണ്ടാണ് അവൾ വളർന്നത്. അതിനാൽ തന്നെ അവൾക്കും മേക്കപ്പ് ഉപയോഗിക്കാൻ തോന്നിയിരുന്നില്ല. അതുപോലെ തന്നെ അവൾക്ക് മുഖക്കുരുവോ മറ്റ് പാടുകളോ ഒന്നും തന്നെ ഉണ്ടായിട്ടുമില്ല. അങ്ങനെ വളർന്നത് കൊണ്ടുതന്നെ വിവാഹം അടുത്തപ്പോൾ ഒരു മേക്കപ്പ് ആർട്ടിസ്റ്റിനെ വിളിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ അവൾക്ക് വലിയ സംശയമാണ് ഉണ്ടായത്.
a beautiful black woman posted that she didn’t wear makeup on her wedding day and the pick-mes are bullying her in her comments. go show her some love and support! and bully those c*nts too if you wanna have some fun😗
— neofem (joint account) (@neoradfem)
ഒടുവിൽ അവൾ തീരുമാനിച്ചത് മേക്കപ്പ് ഇല്ലാതെ തന്നെ വിവാഹവേദിയിൽ എത്താനാണ്. അങ്ങനെ വിവാഹവേദിയിലെത്തിയതിന്റെ ഒരു വീഡിയോയും അവൾ തന്റെ ടിക്ടോക്ക് അക്കൗണ്ടിൽ പങ്കുവച്ചു. ഇത് പിന്നീട് വലിയ ചർച്ചയ്ക്കാണ് വഴി തെളിച്ചത്. പലരും അവളെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. ചെറിയ മേക്കപ്പ് എങ്കിലും ആവാമായിരുന്നു എന്ന് നിരവധിപ്പേരാണ് കമന്റ് നൽകിയത്. മേക്കപ്പ് ചെയ്യുന്നില്ല എന്നുള്ള ഈ തീരുമാനമോർത്ത് ഭാവിയിൽ ദുഃഖിക്കേണ്ടി വരും എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
സ്വന്തം വിവാഹത്തിന് തനിക്ക് ബോധ്യമുള്ള തീരുമാനമെടുത്തതിന്റെ പേരിൽ ഇവർ സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെട്ടതോടെ നിരവധിപ്പേർ ഇവരെ പിന്തുണച്ചുകൊണ്ടും മുന്നോട്ട് വന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]