
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് മത്സരം തുടങ്ങുക. ചെപ്പോക്കില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ തല ഉയര്‍ത്താനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇറങ്ങുന്നത്. മുംബൈ ഇന്ത്യന്‍സിനെ തോല്പിച്ച് തുടങ്ങിയെങ്കിലും റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനോടും രാജസ്ഥാന് റോയല്സിനോടുമേറ്റ തോല്‍വിയുടെ വേദനമറക്കാന്‍ ത്രസിപ്പിക്കുന്ന വിജയം വേണം ധോണിയുടെ സൂപ്പര്‍ കിംഗ്സിന്.
അതേസമയം, ഇന്ന് ചെന്നൈ നയിക്കുന്നതും ധോണി ആയിരിക്കും. രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തില്‍ പരിക്കേറ്റ സ്ഥിരം നായകന് റുതുരാജ് ഗെയ്ക്വാദ് ഇന്ന് കളിക്കാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് ധോണി വീണ്ടും നായകനാകുന്നത്. ബാറ്റിംഗ് കോച്ച് മൈക്കല്‍ ഹസിയും ധോണി ക്യാപ്റ്റന്‍ ആയേക്കുമെന്ന സൂചനാണ് നല്‍കിയത്. ധോണിയുടെ നേതൃത്വത്തില്‍ സിഎസ്കെ 5 ഐപിഎല്‍ കിരീടങ്ങളും രണ്ട് ചാംപ്യന്‍സ് ലീഗ് ട്രോഫികളും നേടിയിട്ടുണ്ട്. 2023 ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈന്സിനെതിരായ മത്സരത്തിലാണ് ധോണി അവസാനമായി ചെന്നൈയെ നയിച്ചത്.
എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിനേയും ലക്നൗ സൂപ്പര്‍ ജയന്റ്സിനെയും തോല്പിച്ച് എത്തുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെ മറികടക്കുക ചെന്നൈയ്ക്ക് എളുപ്പമാവില്ല. കൃത്യമായ ടീം കോംപിനേഷന്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ചെന്നൈയുടെ പ്രധാനപ്രതിസന്ധി. റുതുരാജും രചിന് രവീന്ദ്രയും ഒഴികെയുളളവര്ക്കൊന്നും ഫോമിലേക്ക് എത്താനായിട്ടില്ല. പവര്‍പ്ലേയില്‍ വിക്കറ്റ് കൊഴിയുന്നത് തടഞ്ഞ് വേഗത്തില്‍ റണ്ണടിച്ചില്ലെങ്കില്‍ ചെന്നൈ ചെപ്പോക്കിലും കിതയ്ക്കും. ധോണിയുടെ ബാറ്റില്‍നിന്ന് ടീം കാര്യമായൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും വ്യക്തം. ബൗളര്‍മാരുടെ ഭേദപ്പെട്ട പ്രകടനാണ് ചെന്നൈയുടെ ആശ്വാസം.
അക്സര്‍ പട്ടേലിന്റെ നേതൃത്വത്തില്‍ കരുത്തായിക്കഴിഞ്ഞു ഡല്‍ഹി ക്യാപിറ്റല്‍സ്. കെ എല്‍ രാഹുല്‍ കൂടി എത്തിയതോടെ ഡുപ്ലസിയും മക്ഗുര്‍കും ഉള്‍പ്പെട്ട ബാറ്റിംഗ് നിര സുശക്തം. അക്സര്‍ പട്ടേലിന്റെയും കുല്‍ദീപ് യാദവിന്റെയും എട്ടോവര്‍ കളിയുടെ ഗതിനിശ്ചയിക്കും എന്നുറപ്പ്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ വേഗപ്പന്തുകളും ഡല്‍ഹിയുടെ കുതിപ്പില്‍ നിര്‍ണായകം. നേര്‍ക്കുനേര്‍ കണക്കില്‍ മുന്നില്‍ ചെന്നൈ മുപ്പത് മത്സരങ്ങളില്‍ ചെന്നൈ പത്തൊന്പതില് ജയിപ്പച്ചോള്, ഡല്‍ഹിക്ക് ജയിക്കാനായത് 11 മത്സരങ്ങളില്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]