

പാനൂർ സ്ഫോടനവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്ന് സിപിഎം പാനൂർ ഏരിയ കമ്മിറ്റി
പാനൂർ : പാനൂര്‍ സ്ഫോടനവുമായി സി പി എമ്മിന് യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി പാനൂര്‍ ഏരിയാ കമ്മിറ്റി. മരിച്ച ഷെറിനും പരുക്കേറ്റ വിനീഷും സി പി എം പ്രവര്‍ത്തകരെ ആക്രമിച്ച കേസിലുള്‍പ്പെടെ പ്രതികളാണ്.ഇതിനെ തുടർന്ന് തന്നെ അവരെ സിപിഎമ്മിൽ നിന്നും പുറത്താക്കിയതായിരുന്നു.
കഴിഞ്ഞ കാലങ്ങളായി സിപിഎമ്മുമായൊ സിപിഎം പ്രവർത്തകരുമായോ അവർക്ക് യാതൊരു ബന്ധവുമില്ലായിരുന്നു.ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത് കരുതിക്കൂട്ടിയുള്ള കരിവാരിത്തേക്കലാണെന്നും സിപിഎം പാനൂർ ഏരിയ കമ്മിറ്റി പറഞ്ഞു.
അതിനിടെ, പാനൂരില്‍ സ്ഫോടനമുണ്ടായ സ്ഥലത്ത് പൊട്ടാത്ത ബോംബ് കണ്ടെടുത്തു. ബോംബ് ഉണ്ടാക്കുന്നതിനുള്ള സ്ഫോടകവസ്തുക്കളും കണ്ടെത്തി. ബോംബ് സ്ക്വാഡ് എത്തി ബോംബുകള്‍ നിര്‍വീര്യമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇന്ന് പുലര്‍ച്ചെയുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയുമായിരുന്നു. പരുക്കേറ്റ വിനീഷ്, വിനോദ്, അശ്വന്ത് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]