

സമഗ്ര സംഭാവനക്കുള്ള പ്രഥമ ഇന്നസെൻറ് പുരസ്കാരം ഇടവേള ബാബുവിന്
ഇരിങ്ങാലക്കുട : സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന് സമ്മാനിച്ചു സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ ഇന്നസെന്റ് പുരസ്കാരം. കലാലോകത്തിന് നൽകിയ സേവനങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം.
സ്വന്തമായ ശരീരഭാഷയും സംസാരശൈലിയും കൈമുതലായുള്ള, നാടിന്റെ നന്മകളെ ചേര്‍ത്തുപിടിച്ച ബഹുമുഖ പ്രതിഭയായിരുന്നു ഇന്നസെന്റെന്ന് മന്ത്രി ആര്. ബിന്ദു പറഞ്ഞു.
ലെജന്‍ഡ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്നസെന്റ് സ്മൃതിസംഗമവും പുരസ്കാര ആദരണ സമ്മേളനവും ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ നഗരസഭാ മുന്‍ ചെയര്‍പേഴ്സണ്‍ സോണിയാ ഗിരി അധ്യക്ഷത വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇരിങ്ങാലക്കുട രൂപതാ മെത്രാന് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ. തോമസ് ഉണ്ണിയാടന് അനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ ഷാജന് ചക്കാലയ്ക്കല്‍, ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരന്‍, ജൂനിയര്‍ ഇന്നസെന്റ് എന്നിവര്‍ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]