
വിവാഹാഘോഷത്തിന്റെ എന്തെല്ലാം വീഡിയോകളും ചിത്രങ്ങളുമാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അല്ലേ? ഓരോ വീഡിയോകൾ കാണുമ്പോൾ ശരിക്കും ഇവിടെ എന്തൊക്കെയാ നടക്കുന്നത് എന്ന് തോന്നിപ്പോകും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ദേ ഈ വീഡിയോയും.
ഒരു വരന്റെ വാഹനത്തിന്റെ മാസ് എൻട്രിയാണ് വീഡിയോയിൽ ഉള്ളത്. എന്നാലും, ഇത് വെറൈറ്റി ആക്കാൻ നോക്കിയതാണെങ്കിൽ നല്ല കോമഡിയായിട്ടുണ്ട് എന്ന് പറയേണ്ടി വരും. കാരണം മറ്റൊന്നുമല്ല, മൊത്തം ചിപ്സ് പാക്കറ്റുകൊണ്ടാണ് വരൻ വരുന്ന വാഹനം അലങ്കരിച്ചിരിക്കുന്നത്. സാധാരണ നമ്മൾ കാണാറ് പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന വാഹനങ്ങളാണ് എങ്കിൽ ഈ വിവാഹത്തിലെ സ്ഥിതി വേറെയാണ്.
അവിടവിടെയായി പൂക്കളും കാണാമെങ്കിലും വാഹനം മൊത്തത്തിൽ അലങ്കരിച്ചിരിക്കുന്നത് നിറയെ ചിപ്സ് പാക്കറ്റുകൾ വച്ചുകൊണ്ടാണ്. ശരിക്കും പറഞ്ഞാൽ വരൻ വരുന്ന ഈ വാഹനം കണ്ടാൽ നമുക്ക് ചിരിവരും. Satpal Yadav എന്ന യൂസറാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി എത്തിയത്.
എന്തായാലും നെറ്റിസൺസിന് ഈ രംഗം കണ്ട് ചിരിയടക്കാനായില്ല എന്നാണ് തോന്നുന്നത്. വീഡിയോ കണ്ട് ഒരാൾ കമന്റ് നൽകിയിരിക്കുന്നത് ‘ഒരു പെട്ടിക്കട വരും പോലെ ഉണ്ട്’ എന്നാണ്. മറ്റൊരാൾ പറഞ്ഞിരിക്കുന്നത്, ‘താനെങ്ങാനും ആ കാറിന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ ആ ചിപ്സ് പാക്കറ്റുകളെല്ലാം വാരിയെടുത്ത് അവിടെ നിന്നും ഓടിപ്പോയേനെ’ എന്നാണ്.
എന്തായാലും, അടുത്തിടെ നമ്മൾ കാണുന്ന തമാശ നിറഞ്ഞ വിവാഹക്കാഴ്ചകളിൽ ഒന്നായിരിക്കണം ഇതും. ഈ സോഷ്യൽ മീഡിയാ കാലത്ത് ഇനി ഇതുപോലെ എന്തെല്ലാം കാണേണ്ടി വരും അല്ലേ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Apr 4, 2024, 5:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]