
ലോക്സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ തള്ളി കോൺഗ്രസ്. എല്ലാ വർഗീയതയെയും എതിർക്കുമെന്നും എസ്ഡിപിഐ പിന്തുണ വേണ്ടെന്നും യുഡിഎഫ് കൺവീനർ എം എം ഹസൻ പ്രതികരിച്ചു. വ്യക്തികൾക്ക് സ്വതന്ത്രമായിവോട്ടു ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷവർഗീയതയെയും കോൺഗ്രസ് ഒരുപോലെ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. എസ്ഡിപിഐ നൽകുന്ന പിന്തുണയെയും അതുപോലെ കാണുന്നു. വ്യക്തികൾക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാമെന്നും അദ്ദേഹം പ്രതികരിച്ചു.
എസ്ഡിപിഐ പിന്തുണ സംബന്ധിച്ച നിലപാട് യുഡിഎഫ് നേതാക്കൾ ചർച്ച ചെയ്താണ് തീരുമാനിച്ചതെന്ന് വി ഡി സതീശൻ പറഞ്ഞു. സിപിഐഎം പറയുന്നത് കേട്ടാൽ അവരുടെ പിന്തുണ സ്വീകരിച്ചത് പോലെയാണ്. എസ്ഡിപിഐയുമായി ഡീലുണ്ടെങ്കിൽ പിന്തുണ തള്ളുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
മുഖ്യമന്ത്രിയും ബിജെപിയും വീണ്ടും ചങ്ങാതിമാരായി. വയനാട്ടിലെ പതാക വിവാദം ഇതിനു ഉദാഹരണമാണ്. കഴിഞ്ഞതവണ പതാക വിവാദമുയർത്തിയത് ബിജെപിയാണെന്നും ഇത്തവണ മുഖ്യമന്ത്രി ആ വാദം ഉയർത്തിയെന്നും അദ്ദേഹം പറഞ്ഞു.ബിജെപിയെ തൃപ്തിപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ബിജെപിയെ സന്തോഷിപ്പിക്കാനും സഹായിക്കാനും ആണ് രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Story Highlights : Congress rejected SDPI support
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]