കൊളംബോ: ശ്രീലങ്കൻ തീരത്ത് അമേരിക്ക മുക്കിയ ഇറാൻ യുദ്ധക്കപ്പലിൽ നിന്ന് 87 മൃതദേഹങ്ങൾ കണ്ടെടുത്തു. 32 പേരെയാണ് ലങ്കൻ നാവികസേന രക്ഷിച്ചത്.
അമേരിക്കൻ സൈനിക അന്തർവാഹിനിയിൽനിന്നുള്ള ടോർപിഡോ ആണ് ഐആർഐഎസ് ദേനയെ തകർത്തത്. വിശാഖപട്ടണത്ത് നടന്ന സൈനിക ആഭ്യാസത്തിനു ശേഷം മടങ്ങിയ കപ്പൽ തകർത്തതിൽ ഇതുവരെയും ഇന്ത്യ പ്രതികരിച്ചിട്ടില്ല.
അതേസമയം, ഡൊണാൾഡ് ട്രംപിന്റെ യുദ്ധാധികാരങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പ്രമേയം അമേരിക്കൻ സെനറ്റ് വോട്ടിനിട്ട് തള്ളി. ഗൾഫ് മേഖലയിലേക്ക് ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം ആറാം ദിവസവും തുടരുകയാണ്.
ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പൽ ഐറിസ് ദേനയാണ് അന്തർവാഹിനി ആക്രമണത്തിൽ തകർന്നത്. ശ്രീലങ്കൻ തീരത്തിനരികെ വരെ സംഘർഷം വ്യാപിച്ചതിൽ നിരവധി ശ്രീലങ്കൻ നേതാക്കൾ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
അതേസമയം, അമേരിക്കൻ സൈന്യം ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നു എന്ന വാർത്തകൾ വ്യാജമാണെന്ന് വിദേശകാര്യമന്ത്രാലയം ഇന്നലെ വ്യക്തമാക്കി. 1945ൽ രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ആദ്യമായാണ് യുഎസ് ടോര്പ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പൽ തകർക്കുന്നത്.
ഇറാനിയൻ നാവികസേനയിലെ പ്രധാനപ്പെട്ട യുദ്ധക്കപ്പലുകളിലൊന്നായിരുന്നു ഐറിസ് ദേന.
ബുധനാഴ്ച ശ്രീലങ്കയുടെ തെക്കൻ തീരത്ത് വെച്ചാണ് 180 പേരടങ്ങുന്ന ഒരു ഇറാനിയൻ നാവിക കപ്പലിന് നേരെ യുഎസ് ടോർപ്പിഡോ അറ്റാക്ക് നടത്തിയത്. കപ്പൽ കടലിൽ മുങ്ങിയതായും 32 പേരെ രക്ഷപ്പെടുത്തിയതായും വാർത്താ ഏജൻസിയായ റോയിട്ടേഴസ് റിപ്പോർട്ട് ചെയ്തിരുന്നു.
പ്രതികരിക്കാതെ ഇന്ത്യ ശ്രീലങ്കൻ തീരത്ത് കപ്പൽ തകർത്ത വിഷയം പരിശോധിച്ചു വരികയാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യൻ സമുദ്ര മേഖല പിന്നിട്ട
ശേഷമാണ് ആക്രമണം നടന്നത്. എല്ലാ വശവും നോക്കി മാത്രമായിരിക്കും ഇന്ത്യയുടെ പ്രതികരണം.
ഇന്ത്യയുടെ ക്ഷണപ്രകാരം എത്തിയ കപ്പലിനെ ആക്രമിച്ചതിൽ പ്രതിഷേധം അറിയിക്കണമെന്ന് ചില പ്രതിരോധ വിദഗ്ധർ ആവശ്യപ്പെട്ടു. അതേസമയം, ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ സൗദി വിദേശകാര്യമന്ത്രിയെ വിളിക്കുകയായിരുന്നു എന്ന് സൗദി അറേബ്യ വ്യക്തമാക്കി.
സംഭാഷണത്തെക്കുറിച്ച് ഇന്ത്യ പ്രതികരിച്ചിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

