ദുബായ്: വ്യോമപാത അടച്ചതിനെ തുടർന്ന് രാജ്യത്ത് കുടുങ്ങി വിസ കാലാവധി തീർന്നവർക്ക് ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ. ഇവർക്കുള്ള ഓവർസ്റ്റേ ഫൈൻ ഒഴിവാക്കി.
വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്കും ഫെബ്രുവരി 28ന് ശേഷം സന്ദർശക വിസ, ടൂറിസ്റ്റ് വിസ കാലാവധി തീരുന്നവർക്കും ഇളവ് ലഭ്യമാണ്. താമസ വിസ റദ്ദാക്കി രാജ്യം വിടാനിരുന്നവർക്കും പിഴ ഉണ്ടാവില്ല.
യുഎഇ ഐസിപിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷസാഹചര്യം തുടരുന്ന പശ്ചാത്തലത്തില്‍ പ്രവാസികേരളീയര്‍ക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ രൂപീകരിച്ച ആറ് നോര്‍ക്ക സഹായ കൂട്ടായ്മകളില്‍ ബന്ധപ്പെടാനുളള ഫോണ്‍ നമ്പറുകള്‍ സജ്ജമായി.
നോര്‍ക്ക വകുപ്പ്, നോര്‍ക്ക റൂട്ട്സ്, അതാത് രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങള്‍, എംബസി വോളണ്ടിയര്‍മാര്‍, നോര്‍ക്ക അംഗീകൃത പ്രവാസി സംഘടനാ പ്രതിനിധികള്‍, സാമൂഹികപ്രവര്‍ത്തകര്‍, പ്രമുഖവ്യക്തികള്‍ എന്നിവരുള്‍പ്പെടുന്നതാണ് കൂട്ടായ്മകള്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേര്‍ത്ത ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗം ചേര്‍ന്നിരുന്നു.
മേഖലയിലെ നിലവിലെ സാഹചര്യം, ഹെൽപ് ഡെസ്ക്കുകളില് ലഭിച്ച വിവരങ്ങള്‍, അടിയന്തിരമായി സഹായ ലഭ്യമാക്കേണ്ടവ എന്നിവ നോര്‍ക്ക സെന്ററില്‍ ചേര്‍ന്ന അവലോകനയോഗം വിലയിരുത്തി. മേഖലയിലെ രാജ്യങ്ങളിലെ നിലവിലെ സാഹചര്യം പ്രത്യേകമായി സജ്ജമാക്കിയ നോര്‍ക്ക റീജിയണല്‍ വിജിലന്‍സ് കോ-ഓഡിനേഷന്‍ ടീമും, ആവശ്യമുളളവര്‍ക്ക് സഹായം എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ആറ് നോര്‍ക്ക കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങള്‍, നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്, ഡല്‍ഹി കേരള ഹൗസ് ഹെല്‍പ്പ് ഡെസ്ക്, നോര്‍ക്ക സെന്റര്‍ കണ്ട്രോള് റൂം എന്നിവിടങ്ങളില്‍ ലഭിച്ച കോളുകളും ഇടപെടലുകളും അവലോകനയോഗം വിലയിരുത്തി.
നോര്‍ക്ക സഹായ കൂട്ടായ്മകള്‍ യു.എ.ഇ (UAE) ഷിജു ബഷീര്‍ – ദുബായ് – +971 55 5712550 നൗഫല്‍ പട്ടാമ്പി – ദുബായ് – +971 56 9978452 മുഹമ്മദ് റാഫി – ദുബായ് – +971 50 4558100 കൃഷ്ണകുമാര്‍ – അബുദാബി – +971 56 4019318 മനോജ് – അബുദാബി – +971 50 6914501 ഇബ്രാഹിം അംബിക്കാന – ഷാര്‍ജ – +971 56 1140607 ശ്രീപ്രകാശ് – ഷാര്‍ജ – +971 50 7945948 പോള്‍ ടി ജോസഫ് – ദുബായ് – +97155 5584700 മോഹനൻ പിള്ള -റാസ് അൽ ഖൈമ-+971 55 9492729 ഒമാന്‍ (Oman) സുനില്‍ കുമാര്‍ – +968 96676406 അനു ചന്ദ്രന് – +968 92060939 സന്തോഷ് കുമാര്‍ – +968 92338105 വില്‍സണ്‍ ജോര്‍ജ് – +968 99241140 എ.കെ. പവിത്രന് (സലാല) – +968 9967 1062 അമ്പു മയില്‍ (സലാല) – +968 95220518 ബഹ്റൈന്‍ (Bahrain) പി.വി.
രാധാകൃഷ്ണ പിള്ള – +973 3969 1590 പി. സുബൈര്‍ – +973 3968 2974 സഖറിയ – +973 3982 7543 സഞ്ജിത് – +973 3612 9714 കെ.ടി.
സലിം – +973 3375 0999 സുധീര്‍ തിരുനില്ലത്ത് – +973 3946 1746 ഖത്തര്‍ (Qatar) ഷംസീര്‍ അരിക്കുളം – +974 55978668 ഇ. എം.
സുധീര്‍ – +974 5585 9609 സബിത് സഹീര്‍ – +974 3316 3774 ഓമനക്കുട്ടന് – +974 5003 5901 എ. സുനില്‍ കുമാര്‍ – +974 6668 3986 കുവൈത്ത് (Kuwait) സജി ജെ – +965 99122984 ടി.വി.
ഹിക്മത് – +965 6776 5810 ജിതിന് പ്രകാശ് – +965 9720 1260 മണിക്കുട്ടന് ഇടക്കാട്ട് – +965 558 31679 സത്താര്‍ കുന്നില്‍ – +965 6688 2499 സൗദി അറേബ്യ (Saudi Arabia) റിയാദ് (Riyadh) സുരേഷ് കണ്ണപുരം – +966 50287 8719 ഷിഹാബ് കൊട്ടുകാട് – +966 56419 5323 നസീര്‍ മുള്ളൂർക്കര– +966 50262 3622 ജിദ്ദ (Jeddah) ഡോ. ഷിബു – +966 0535504015 ജലീല്‍ ഉച്ചാരക്കടവ് – +966 0509710722 അബ്ദുള്ള മുല്ലപ്പള്ളി – +966 0501417878 ഹസൻ പാറക്കൽ +966 56 411 3528 ദമ്മാം (Dammam) നാസ് ഷൗഖത്തലി – +966 56 995 6848 പവനന് മൂലക്കല് – +966 50 166 4800 ബഷീര്‍ വരോട് – +966 53 078 5172 സുനില്‍ മുഹമ്മദ് – +966 50 197 3118 അബഹ – കമീസ് മുശൈത്ത് (Abha – Khamis Mushait) സൈനുദ്ദീൻ അമാനി +966 50 866 0176 നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക് അപ്ഡേറ്റ് ഹെല്‍പ്പ് ഡെസ്കില്‍ 2026 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 04 ന് വൈകിട്ട് 5 മണിവരെ 787 പേരാണ് ബന്ധപ്പെട്ടത്.
ഇന്ത്യയില്‍ നിന്നും 510 പേരും, യു.എ.ഇ – 134, ഖത്തർ – 59, ബഹ്റൈൻ – 52, കുവൈത്ത് – 16, ഒമാൻ – 5, സൗദി അറേബ്യ – 9, യുകെ – 2 പേരുമാണ് ബന്ധപ്പെട്ടത്. പ്രവേശന വിസകൾക്ക് ഒരു മാസത്തെക്ക് കാലാവധി നീട്ടി നല്‍കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
മേഖലയിലെ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയവര്‍ക്കും അടിയന്തിര ഇടപെടല്‍ ആവശ്യമുളളവര്‍ക്കും ഗവണ്മെന്റുകളുടെയും സന്നദ്ധസംഘടനകളുടേയും നോര്‍ക്ക സഹായ കൂട്ടായ്മകളുടേയും പിന്തുണയില്‍ സഹായങ്ങള്‍ ലഭ്യമാക്കി. വ്യാജ വാര്‍ത്തകള്‍, അഭ്യൂഹങ്ങള്‍, നിര്‍മ്മിത ബുദ്ധിയില്‍ സൃഷ്ടിച്ച സംഘര്‍ഷവുമായി ബന്ധപ്പെട്ട
കാര്യങ്ങള്‍ എന്നിവ സമൂഹമാധ്യമങ്ങളിലോ അല്ലാതേയോ പങ്കുവെയ്ക്കരുടെന്ന് മിക്ക രാജ്യങ്ങളിലും കര്‍ശന നിര്‍ദ്ദേശമുണ്ട്. പ്രവാസി കേരളീയര്‍ അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങളും ഇന്ത്യന്‍ മിഷനുകളും ബന്ധപ്പെട്ട
അധികാരികളും നല്കുന്ന ഔദ്യോഗിക അറിയിപ്പുകള് മാത്രം പിന്തുടരേണ്ടതാണ്. നോര്‍ക്ക സെന്ററില്‍ കണ്ട്രോള് റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോർക റൂട്ട്സ് ഹെൽപ്ഡെസ്ക് +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) ന്യൂഡൽഹി കേരള ഹൗസ് കൺട്രോൾ റൂം (011-23747079, 011-23742320, +91-9310443880) എന്നിവയ്ക്കു പുറമേ നോര്‍ക്ക സെന്ററില്‍ എല്ലാ ദിവസവും രാത്രി 10 മണി വരെ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും സജ്ജമാക്കിയിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ മിഷനുകള്‍ എന്നിവരുമായുളള ഏകോപനത്തിനാണ് കണ്ട്രോള് റൂം. കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്ട്രോള് റൂം 9 AM to 9 PM 1800118797 (Toll Free), +91 11 2301 2113, +91 11 2301 4104, +91 11 2301 7905.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

