
.news-body p a {width: auto;float: none;}
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷാചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്ഐ എത്തിയത് മദ്യലഹരിയിൽ. ഏഴുകോൺ സ്റ്റേഷനിലെ എസ്ഐ പ്രകാശാണ് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയത്. ആശുപത്രി അധികൃതർ നൽകിയ പരാതി നൽകിയതോടെ സിഐ ഉൾപ്പെടെയുള്ള സംഘമെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകം നടന്നത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ചായിരുന്നു. ഈ സംഭവത്തിനുശേഷം ആശുപത്രിയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഈ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് മദ്യപിച്ചെത്തിയത്. മദ്യലഹരിയിൽ കാലിടറി വീഴാൻ പോയപ്പോഴാണ് ആശുപത്രി അധികൃതർ കൊട്ടാരക്കര സിഐയെ വിവരമറിയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അതേ ആശുപത്രിയിൽ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. മദ്യം ഉപയോഗിച്ചുവെന്ന് പരിശോധനയിൽ വ്യക്തമായതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കൊല്ലം റൂറൽ എസ്പിക്ക് കൊട്ടാരക്കര സിഐ റിപ്പോർട്ട് സമർപ്പിക്കും. പ്രകാശിൽ നിന്ന് മുമ്പും സമാനമായ പ്രശ്നങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.