
.news-body p a {width: auto;float: none;}
ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പാണ് നമ്മുടെ കേരളത്തിലടക്കം കാണപ്പെടുന്ന രാജവെമ്പാല. സാധാരണയായി 13 അടി നീളം വരെ ഇവയ്ക്കുണ്ടാകും. പ്രായപൂർത്തിയായാൽ 19 അടി വരെ ഉണ്ടാകാറുണ്ട്. മറ്റ് പാമ്പുകളെ ഭക്ഷണമാക്കാൻ സാധിക്കുന്ന പാമ്പായതിനാൽ ഈ അർത്ഥം വരുന്ന ഒഫിയോഫാഗസ് എന്നാണ് ഇവയുടെ ശാസ്ത്ര നാമം. മൂർഖനെപോലെ പത്തിയുണ്ടെങ്കിലും ഇവ അതേ കുടുംബത്തിൽ പെട്ടതല്ല. മാത്രമല്ല മൂർഖനെയും ചിലപ്പോൾ സ്വന്തം വർഗത്തിൽ പെട്ട പാമ്പിനെയും ഇവ ആഹാരമാക്കും.
ഇരുപത് വർഷത്തിലേറെ ജീവിക്കുന്ന സ്വന്തമായി കൂടുണ്ടാക്കി മുട്ടയിടുന്ന അതീവ വിര്യമേറിയ വിഷമുള്ള പാമ്പാണ് രാജവെമ്പാല. ദേഷ്യംതോന്നിയാലോ അപകടം ഉള്ള സാഹചര്യത്തിലെന്ന് തോന്നിയാലോ ഇവ മനുഷ്യനെ ആക്രമിക്കാറുണ്ട്. എന്നാൽ പരമാവധി മനുഷ്യനിൽ നിന്നും അകന്നുനിൽക്കാൻ തന്നെയാണ് രാജവെമ്പാല ശ്രമിക്കാറ്. മുട്ടയിട്ടാൽ അത് വിരിഞ്ഞിറങ്ങുന്ന രാജവെമ്പാല കുഞ്ഞുങ്ങൾക്ക് സ്വയമേ ഇരതേടാൻ കഴിയും. ആനയെ വരെ കൊല്ലാൻ സാധിക്കുന്ന ശക്തമായ വെനം രാജവെമ്പാലയ്ക്കുണ്ട്. മണിക്കൂറുകൾക്കകം ആനയെ കൊല്ലാനാകുമെങ്കിൽ മനുഷ്യരെ കൊല്ലാൻ ഇവയുടെ വിഷത്തിന് മിനിട്ടുകൾ മതി. എന്നാൽ പരമാവധി ഉയർന്നുനിന്ന് മുരണ്ട് ഭയപ്പെടുത്തുമെന്നല്ലാതെ മനുഷ്യനെ അപൂർവമായേ കടിക്കൂ. എന്നാൽ കുഞ്ഞൻ രാജവെമ്പാലകൾ പലപ്പോഴും ഭീഷണിയെന്ന് തോന്നിയാൽ മറ്റുള്ളവരെ കടിക്കും. വലിയവയെക്കാൾ ചെറിയ പാമ്പുകളാണ് ഇത്തരത്തിൽ ആക്രമിക്കാൻ ഇട. അവയുടെ വെനവും അത്യന്തം അപകടകരമാണ്.
ഇത്രയധികം അപകടകാരിയായ രാജവെമ്പാലയെ പക്ഷെ നേരിടാൻ കഴിയുന്ന ഒരു ജീവിയുണ്ട്. മംഗൂസ് അഥവാ നമ്മുടെ നാട്ടിലെ കീരിയാണത്. കീരിയും പാമ്പും തമ്മിലെ ശത്രുത നമ്മുടെ നാട്ടിലെ നാടോടി കഥകളിൽ പോലും കേൾക്കാവുന്ന ഒന്നാണ്. കീരിയുമായി നേരിട്ട് ഏറ്റുമുട്ടാനുള്ള സാദ്ധ്യത വന്നാലെല്ലാം രാജവെമ്പാല ആ സാദ്ധ്യത ഒഴിവാക്കും.36 മുതൽ 45 സെന്റീമീറ്റർ വരെ മാത്രം നീളവും 90 ഗ്രാം മുതൽ 1.7 കിലോഗ്രാം വരെ ഭാരവുമുള്ള കീരികൾക്ക് പക്ഷെ വമ്പൻ രാജവെമ്പാലയുടെ കടിയേൽക്കാതെ നീങ്ങാനുള്ള കഴിവുണ്ട്. മാത്രമല്ല കടിയേറ്റാലും അവ പ്രതിരോധിക്കാനും സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സാധാരണ രാജവെമ്പാലയെ കൊല്ലാൻ കീരികൾ ശ്രമിക്കാറില്ല. എലി, കരണ്ടു തീനി വർഗത്തിൽ പെടുന്ന മറ്റ് ജീവികൾ ഇവയെ ആഹാരമാക്കുകയാണ് പതിവ്. പക്ഷെ ആവശ്യം വന്നാൽ ഇവയെ കൊല്ലാൻ കീരിക്ക് സാധിക്കും. കീരിക്ക് പുറമേ ചില പരുന്ത് വർഗത്തിലെ പക്ഷികളും ഹണി ബാഡ്ജറും ആവശ്യമെങ്കിൽ രാജവെമ്പാലയെ ആക്രമിച്ച് കൊല്ലാൻ കഴിയുന്നവയാണ്. ഭക്ഷിക്കാനല്ലാതെ ഇവയുടെ ആവാസ വ്യവസ്ഥയെ നശിപ്പിക്കുന്ന ജീവി പക്ഷെ മനുഷ്യനാണ് എന്നതും ശ്രദ്ധേയമാണ്.