
.news-body p a {width: auto;float: none;}
കോഴിക്കോട്: ട്രെയിനിലെ ടോയ്ലറ്റിൽ യുവതിയുടെ ഫോൺനമ്പർ എഴുതിയിട്ടതിനെത്തുടർന്ന് അശ്ലീല കോളുകളുടെ പ്രവാഹം. വ്യക്തിവിരോധം കാരണം ചെയ്തതെന്ന് സംശയത്തിൽ യുവതി പൊലീസിനും റെയിൽവേ പൊലീസിനും പരാതി നൽകി. വളാഞ്ചേരി സ്വദേശിനിയുടെ നമ്പറാണ് കണ്ണൂർ – ഷൊർണൂർ മെമുവിലെ ടോയ്ലറ്റിൽ എഴുതിവച്ചത്. യുവതിയുടെ പേരും അശ്ലീലച്ചുവയുള്ള വാചകങ്ങളും നമ്പറിനൊപ്പം ചേർത്തിട്ടുണ്ട്.
അടുത്തിടെ വടകര സ്വദേശിയായ ഒരാൾക്കെതിരെ കോഴിക്കോട് കസബ സ്റ്റേഷനിൽ ഈ യുവതി പരാതി നൽകിയിരുന്നു. പൊലീസ് ഇയാളെ വിളിച്ച് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലായിരിക്കാം നമ്പർ എഴുതിവച്ചതെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. ഫോണിൽ തുടർച്ചയായി മോശം ഭാഷയിലുള്ള വിളികൾ വന്നുതുടങ്ങിയെങ്കിലും ഇതെങ്ങനെ സംഭവിച്ചുവെന്ന് മനസിലായിരുന്നില്ല. ഇതിനിടെ ട്രെയിനിലെ യാത്രക്കാരിൽ ഒരാളാണ് നമ്പർ ശുചിമുറിയിൽ കണ്ടതായി വിളിച്ച് അറിയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തുടർന്ന് യുവതി റെയിൽവേ പൊലീസിന് പരാതി നൽകി. റെയിൽവേ പൊലീസ് പരിശോധന നടത്തിയപ്പോൾ നമ്പർ എഴുതിവച്ച കംപാർട്മെന്റ് തിരിച്ചറിഞ്ഞു. സാമൂഹിക വകുപ്പിന്റെ വൊളന്റിയറും പാലിയേറ്റീവ് പ്രവർത്തകയുമാണ് പരാതിക്കാരി. സ്ത്രീകൾക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾ തടയാൻ പൊലീസ് ഉടനടി നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇതുവരെ ആരാണ് നമ്പർ എഴുതിവച്ചതെന്ന് കണ്ടെത്തിയിട്ടില്ല. റെയിൽവേ ഉദ്യോഗസ്ഥർ കംപാർട്മെന്റിൽ നിന്ന് നമ്പർ നീക്കം ചെയ്തുവെന്നാണ് വിവരം.