
ഒഹിയോ: മെക്സിക്കൻ റെസ്റ്റോറന്റിലെ ബില്ലിൽ വംശീയാധിക്ഷേപകരവും മോശവുമായ ഭാഷയിൽ എഴുതിയ സ്ഥലകച്ചവടക്കാരിയെ പിരിച്ചുവിട്ട് സ്ഥാപനം. 27 വർഷമായി സ്ഥലകച്ചവടം നടത്തുന്ന ഒഹിയോ സ്വദേശി സ്റ്റെഫാനി ലോവിൻസിനാണ് ജോലി നഷ്ടമായത്. സെഞ്ച്വറി 21 എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ ആയിരുന്നു ഇവർ ജോലി നോക്കിയിരുന്നത്. ഒഹായോലിസെ കൊളംബസിൽ കാഷുവെലസ് മെക്സിക്കൻ കാന്റീനയിൽ വച്ചാണ് സംഭവം. സ്ഥാപനത്തിലെ വെയിറ്റർ റിക്കാർഡോയ്ക്കാണ് ഈ മോശം അനുഭവമുണ്ടായത്. ഇയാൾ എന്നാൽ അമേരിക്കൻ പൗരനാണ്.
ഭക്ഷണം കഴിച്ചശേഷം റെസ്റ്റോറന്റ് വിടും മുൻപ് ബില്ലിൽ ടിപ് എന്നെഴുതിയ ഭാഗത്ത് സ്റ്റെഫാനി പൂജ്യം എന്നും അസഭ്യവും എഴുതി. ശേഷം കമന്റ് ഭാഗത്ത് ‘ട്രംപ് നിന്നെ നാടുകടത്തട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു’ എന്നും എഴുതി. റിക്കാർഡോയുടെ സഹപ്രവർത്തകൻ ഈ ബിൽ ചിത്രമെടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുകയും റിക്കാർഡോയ്ക്ക് പിന്തുണ തേടുകയും ചെയ്തു. സമൂഹമാദ്ധ്യമങ്ങളിലെ ഈ പോസ്റ്റ് വളരെ പെട്ടെന്ന് വൈറലായി.
ഞായറാഴ്ചകളിൽ മാത്രമായിരുന്നു ഈ ഹോട്ടലിൽ റിക്കാർഡോ ജോലി നോക്കിയിരുന്നത്. മാർച്ച് രണ്ടിനാണ് സ്റ്റെഫാനിയ്ക്ക് ഇയാൾ ഭക്ഷണം വിളമ്പിയത്. റിക്കാർഡോയ്ക്ക് സംഭവിച്ച അപമാനം ജനങ്ങൾ ഉടനെ സ്റ്റെഫാനിയുടെ കമ്പനിയെ അറിയിച്ചു. ഇതോടെയാണ് ഇവരെ കമ്പനി പുറത്താക്കിയത്. വെറുപ്പിന് തങ്ങളുടെ സ്ഥാപനത്തിൽ സ്ഥാനമില്ലെന്നും കമ്പനി അറിയിച്ചു.
Ohio realtor leaves no tip at Mexican restaurant—writes “I Hope Trump Deports You!!!”
Stephanie Lovins has now been fired from Century 21 after writing the racist note to waiter.
Turns out his name is Ricardo, and he’s a disabled U.S. citizen who works 2 jobs-7 days a week… pic.twitter.com/uEHr3RIehE
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
— LongTime🤓FirstTime👨💻 (@LongTimeHistory) March 4, 2025