
തിരുവനന്തപുരം: സർവിക്കൽ ക്യാൻസർ നിർണയ ക്യാമ്പ് ആരോഗ്യമന്ത്രിയുടെ സമഗ്രമായ ചികിത്സപദ്ധതിയായ ‘ആരോഗ്യം ആനന്ദം’ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ത്രീ സംഘടനകളുടെ ആദ്യത്തെ രോഗ നിർണയ ക്യാമ്പ് നടത്തി. ലോകത്തെ ഏറ്റവും വലിയ സ്ത്രീ സംഘടനയായ ഇന്റർനാഷണൽ ഇന്നർവീൽ ക്ലബ്ബിന്റെ ട്രിവാൻഡ്രം നോർത്ത് ക്ലബ്ബാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ആരോഗ്യമന്ത്രി വീണജോർജ് പോസ്റ്റർ പ്രകാശനം ചെയ്തു തുടക്കം കുറിച്ച രോഗനിർണയ ക്യാമ്പ്, വേട്ടമുക്ക് അംഗൻവാടിയിൽ വച്ചു നടത്തപ്പെട്ടു. പിആർഎസ് ഹോസ്പിറ്റലിലെ വിദഗ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ആണ് ക്യാമ്പ് നടത്തിയത്. ഇന്നർവീൽ ക്ലബ് ഓഫ് ട്രിവാൻഡ്രം നോർത്ത് പ്രസിഡന്റ് ശൈലജ ശരത്ത്, സെക്രട്ടറി ലതിക നായർ, കമ്മ്യൂണിറ്റി സർവീസ് കൺവീനർ അഞ്ജിത എന്നിവരും മറ്റു ക്ലബ് മെമ്പേഴ്സും പങ്കെടുത്തു. രോഗനിർണയ ക്യാമ്പിലേക്ക് പ്രവേശനം സൗജന്യമായിരുന്നു. നൂറോളം സ്ത്രീകൾ ഈ അവസരം പ്രയോജനപ്പെടുത്തി. സ്ത്രീ സംഘടനകളുടെ കൂട്ടായ്മയുടെ തുടക്കമാണിത്.ഇനിയും എല്ലാ സംഘടനകളും ഇതിൽ പങ്കാളികളാവും,
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]