
.news-body p a {width: auto;float: none;}
ദുബായ്: ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ നിർണായകമായ ഓസ്ട്രേലിയയുമായുള്ള മത്സരത്തിൽ ഇന്ത്യ ഇന്നലെ വിജയം കണ്ടിരുന്നു. നാല് വിക്കറ്റിനാണ് കംഗാരുക്കളെ ഇന്ത്യ തോൽപ്പിച്ചത്. മത്സരത്തിനിടെ നാടകീയമായ നിരവധി രംഗങ്ങളും ഉണ്ടായിരുന്നു. ഇത്തരത്തിലൊന്നാണ് സ്പിന്നർ കുൽദീപ് യാദവിന് സംഭവിച്ച പിഴവ്. ഓസ്ട്രേലിയൻ ബാറ്റിംഗിന്റെ 32-ാം ഓവർ എറിയുകയായിരുന്നു കുൽദീപ്. ബാറ്റ് ചെയ്യുകയായിരുന്ന ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് സ്ക്വയർ ലഗിലേക്ക് ഷോട്ട് പായിച്ച ശേഷം ഓടി. സിംഗിൾ നേടി രണ്ടാം റണ്ണിനായി സ്മിത്ത് ക്രീസ് വിട്ട് പുറത്തിറങ്ങിയ നേരം പന്ത് ഫീൽഡ് ചെയ്ത കൊഹ്ലി അത് നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ കുൽദീപിന് നേരെയെറിഞ്ഞു. എന്നാൽ പന്ത് വിക്കറ്റിലേക്കാണ് വരുന്നതെന്ന് കരുതിയ കുൽദീപ് ഫീൽഡ് ചെയ്യാതെ മാറി.
ഇതോടെ ഫീൽഡിംഗ് പിഴവ് വരുത്തിയ കുൽദീപിന് നേരെ കടുത്ത വാക്കുകൾ തന്നെ കൊഹ്ലി പ്രയോഗിച്ചു. മറുവശത്ത് പന്ത് പിടിച്ചത് ക്യാപ്റ്റൻ രോഹിത്ത് ശർമ്മയായിരുന്നു. ക്യാപ്റ്റന്റെ വഴക്കും കുൽദീപിന് ഇതോടെ കേൾക്കേണ്ടി വന്നു. തന്റെ പിഴവായതിനാൽ ഒരക്ഷരം മിണ്ടാതെ കുൽദീപിന് ഇരുവരും പറയുന്നത് കേൾക്കേണ്ടി വന്ന വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
ബൗളിംഗിലും വേണ്ടത്ര തിളങ്ങാൻ കഴിയാതിരുന്ന കുൽദീപിന് ഇന്നലെ എട്ട് ഓവറിൽ വിക്കറ്റൊന്നും നേടാനായില്ല. 44 റൺസ് വഴങ്ങുകയും ചെയ്തു. അതേസമയം ഇന്ത്യയ്ക്കായി കൊഹ്ലി ഇന്നലെ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. 98 പന്തുകൾ ക്ഷമയോടെ നേരിട്ട കൊഹ്ലി 84 റൺസ് നേടി. ഫീൽഡിംഗിൽ ജോഷ് ഇംഗ്ളിസ്, നതാൻ എല്ലിസ് എന്നിവരെ പുറത്താക്കിയ ക്യാച്ചും കൊഹ്ലിയുടേതായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
Chuldeep😭😭 https://t.co/KNa6yFug5e pic.twitter.com/fHfGsRl8iD
— S A K T H I ! (@Classic82atMCG_) March 4, 2025