
പൊതിച്ചോറ് മലയാളികളുടെ ഒരു വികാരമാണെന്ന് തന്നെ പറയാം. നല്ല തൂശനില വെട്ടി, അത് ചെറുതീയിൽ വാട്ടിയെടുത്ത് അതിലേക്ക് കുറച്ച് ചോറും കറികളും പൊതിഞ്ഞുവച്ച്, ഉച്ചയ്ക്ക് കഴിക്കാനായി എടുക്കുമ്പോൾത്തന്നെ ഒരു പ്രത്യേക മണം മൂക്കിലേക്ക് അടിച്ച് കയറും. ആ മണത്തിൽത്തന്നെ വയറ് പകുതി നിറയും. പണ്ട് സ്കൂളിലും ഓഫീസിലും പോകുമ്പോൾ നമ്മൾ പൊതിച്ചോറാണ് കൊണ്ട് പോയിരുന്നത്. ഇന്ന് കേരളത്തിലെ പല സ്ഥലങ്ങളിലും പൊതിച്ചോറ് വിൽക്കുന്നുണ്ട്.
ഇപ്പോഴിതാ നമ്മുടെ പൊതിച്ചോറ് കഴിക്കുന്ന ഒരു ബ്രിട്ടീഷ് വ്ലോഗറുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ‘risholflavour’ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ യുവാവ് വാഴയില അഴിച്ച് അതിനുള്ളിലെ ഊണ് കഴിക്കുന്നത് കാണാം.
‘ഉച്ചഭക്ഷണത്തിന് പൊതിച്ചോറ് – വാഴയിലയിൽ പൊതിഞ്ഞ കേരള സ്റ്റെൽ ഉച്ചഭക്ഷണം. ലളിതവും സ്വാദിഷ്ടവും വയറുനിറയ്ക്കുന്നതുമാണ്. വീട്ടിലെ തോട്ടത്തിലുള്ള പച്ചക്കറികൾ ഉപയോഗിച്ച് തയ്യാറാക്കിയ പൊതിച്ചോറാണ്’,- എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. ചോറിനൊപ്പം ഓംലെറ്റ്, ഫിഷ് ഫ്രെെ, ഉരുളക്കിഴങ്ങ് കറി, ബീറ്റ്റൂട്ട് തോരൻ, മാങ്ങ അച്ചാർ, വഴുതന കറി, ചെമ്മീൻ ചമ്മന്തി എന്നിവ ഉണ്ട്. ഇതിനോടകം തന്നെ നിരവധി പേരാണ് വീഡിയോ കണ്ടത്. തങ്ങളുടെ പൊതിച്ചോറ് കണ്ടതോടെ മലയാളികൾ ഉൾപ്പടെ കമന്റുമായി രംഗത്തെത്തി. വാഴയിലയിലെ ഭക്ഷണം ഒരു പ്രത്യേക രുചി തന്നെയാണെന്നാണ് ചിലർ കമന്റ് ചെയ്തത്.
‘ചൂട് ചോറും കറിയും വാഴയിലയിൽ പൊതിഞ്ഞ് ഉച്ചയ്ക്ക് കഴിക്കുമ്പോൾ അതിന് ഒരു സുഗന്ധവും രുചിയും ഉണ്ടാകും’, ‘വാഴയില തുറക്കുമ്പോൾ ഉള്ള മണം ഇവിടെ ഇരുന്ന് എനിക്ക് അനുഭവിക്കാൻ കഴിയുന്നു’, ‘സൂപ്പർ’, ‘ഇത്രയും സ്വാദ് ഉള്ള വേറെ ആഹാരമില്ല’, ‘എങ്ങനെയുണ്ട്’ – ഇങ്ങനെ പോകുന്നു കമന്റുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
View this post on Instagram