
.news-body p a {width: auto;float: none;}
ജാംനഗർ: ഗുജറാത്തിലെ ജാംനഗറിൽ അടുത്തിടെ ഉദ്ഘാടനം ചെയ്ത വന്താരയിലെ മൃഗസംരക്ഷണ പുനരധിവാസ കേന്ദ്രം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുടെ സോഷ്യൽ മീഡിയയിൽ വൈറലായി. കഴിഞ്ഞ ദിവസമാണ് മോദി സന്ദർശനം നടത്തിയത്. കേന്ദ്രത്തിലെ മൃഗങ്ങളുമായി അടുത്ത് ഇടപഴകുന്ന മോദിയുടെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. വന്താരയിലെ നൂതന വെറ്ററിനറി സൗകര്യങ്ങളും ശസ്ത്രക്രിയകളും മൃഗങ്ങളെ സംരക്ഷിക്കുന്ന രീതികളും അദ്ദേഹം നിരീക്ഷിച്ചു.
ഏഷ്യൻ സിംഹക്കുട്ടികൾ. വെളുത്ത സിംഹക്കുട്ടികൾ, പുളളിപ്പുലി കുഞ്ഞുങ്ങൾ,വംശനാശ ഭീഷണി നേരിടുന്ന മറ്റ് ജീവികൾ എന്നിവയുമായും മോദി അടുത്ത് ഇടപഴുകുന്ന വീഡിയോ എക്സിൽ പങ്കുവച്ചിട്ടുണ്ട്. അതിനിടയിൽ ഗ്ലാസ് പാർട്ടീഷൻ ചെയ്ത ഒരു സ്ഥലത്ത് ഹിമ കടുവകളായും,വെളുത്ത സിംഹവുമായി മോദി സമയം ചെലവഴിക്കുന്ന വീഡിയോകളുമുണ്ട്. ഒന്നര ലക്ഷത്തിലധികം മൃഗങ്ങൾ വന്താരയിലുണ്ട്. എക്സിൽ മോദി തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. സിംഹക്കുട്ടികൾക്കും കാണ്ടാമൃഗ കുഞ്ഞിനും മോദി വെളളം കൊടുക്കുന്ന ചിത്രങ്ങൾ ശ്രദ്ധേയമായി.
An effort like Vantara is truly commendable, a vibrant example of our centuries old ethos of protecting those we share our planet with. Here are some glimpses… pic.twitter.com/eiq74CSiWx
— Narendra Modi (@narendramodi) March 4, 2025
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വന്താര പോലുളള ശ്രമം ശരിക്കും അഭിനന്ദനീയമാണ്. നമ്മുടെ ഭൂമിയിലുളളവരെ സംരക്ഷിക്കുകയെന്നത് നൂറ്റാണ്ടുകൾ പഴക്കമുളള ധാർമികതയുടെ ഉദാഹരണമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. 3000 ഏക്കറിലാണ് വന്താര വ്യാപിച്ച് കിടക്കുന്നത്. ഇത് 2000ൽ അധികം ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ്.