
.news-body p a {width: auto;float: none;}
കൊച്ചി: വാഹനപരിശോധനയ്ക്കടക്കം ഫീൽഡിലിറങ്ങുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉഴപ്പിയാൽ ‘ആപ്പ്’ പണികൊടുക്കും. ഫീൽഡിൽ ഉദ്യോഗസ്ഥർ കാര്യക്ഷമമായി പണിയെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആധാർ ഫേസ് ആർ.ഡി എന്ന ആപ്പും എബാസ് (എ.ഇ.ബി.എ.എസ്) എന്ന ക്ലയന്റ് ആപ്പും തയ്യാറാക്കി. ആപ്പുകളുടെ 15 ദിവസത്തെ ട്രയൽ റൺ ആരംഭിച്ചു.
ഡ്യൂട്ടിക്ക് നിയോഗിക്കുന്ന സ്ഥലത്തുനിന്ന് ഉദ്യോഗസ്ഥർ സെൽഫിയെടുത്ത് ആപ്പിൽ അപ്ലോഡ് ചെയ്യണം. അവിടെ നിന്ന് ഹാജറും രേഖപ്പെടുത്തണം. എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥർക്കാകും ആദ്യ ഘട്ടത്തിൽ നടപ്പാക്കുക. ഇതിനായി ആപ്പുകൾ ഉദ്യോഗസ്ഥർ മൊബൈലിൽ ഇൻസ്റ്രാൾ ചെയ്യണം. ഓരോ എൻഫോഴ്സ്മെന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറും തങ്ങളുടെ അധികാരപരിധിയിലെ 25 ചെക്ക് പോയിന്റുകളുടെ (ജില്ലയിലാകെ) പട്ടിക നൽകണം. ഫീൽഡ് ഉദ്യോഗസ്ഥർക്ക് ഈ സ്ഥലങ്ങളിൽ നിന്ന് ഹാജർ രേഖപ്പെടുത്താം. ഓരോ താലൂക്കിലും നാലോ അഞ്ചോ സ്ഥലങ്ങളാണ് പട്ടികയിലുണ്ടാകേണ്ടത്.
അതത് സ്ഥലത്തു
നിന്ന് ഹാജർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ഓരോ ദിവസവും ചെക്ക് പോയിന്റ് പട്ടികയിൽ നിന്ന് തങ്ങൾക്ക് നിർദ്ദേശിക്കപ്പെട്ട സ്ഥലത്ത് ഡ്യൂട്ടിക്കെത്തി അവിടെ നിന്ന് സെൽഫിയെടുത്ത് ആപ്പിൽ അപ്ലോഡ് ചെയ്യണം. 25 സ്ഥലങ്ങൾ പിന്നിടുന്ന മുറയ്ക്കോ 60 ദിവസത്തിനുശേഷമോ പുതിയ 25 സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കണം. അതേസമയം ക്ലയന്റ് ആപ്പായ എബാസ് സ്വകാര്യ ആപ്പാണോ എന്ന സംശയത്തിൽ ചില ഉദ്യോഗസ്ഥർ ഇതുവരെ ഫോണിൽ ഇത് ഇൻസ്റ്റാൾ ചെയ്തിട്ടില്ലെന്നാണ് സൂചന.