
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം [email protected] എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
പഴുത്ത മാങ്ങ ചേർത്ത് അവൽ നനച്ചു കഴിഞ്ഞാൽ ഉള്ള സ്വാദ് പറയേണ്ടതില്ല… ചായയുടെ കൂടെ കഴിക്കാനായിരുന്നാലും രാവിലെ ഒരു നേരം ബ്രേക്ഫാസ്റ്റിന് ആയിരുന്നാലും രാത്രി കഴിക്കാനായിരുന്നാലും ഒക്കെ വളരെ നല്ലൊരു വിഭവമാണിത്. മാങ്ങ ചേർക്കുന്നത് കൊണ്ട് തന്നെ ഇത് കൂടുതൽ സ്വാദുള്ള പലഹാരം ആണ്. എങ്ങനെയാണ് രുചികരമായ ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ…
വേണ്ട ചേരുവകൾ…
അവൽ 1/2 കിലോ
പഴുത്ത മാങ്ങ 2 എണ്ണം
തേങ്ങാ ചിരകിയത് 1 കപ്പ്
ശർക്കര 200 ഗ്രാം
പാൽ 1 ഗ്ലാസ്സ്
തയ്യാറാക്കുന്ന വിധം…
അവൽ ഒരു പാത്രത്തിലേക്ക് എടുത്തതിനുശേഷം പഴുത്ത മാങ്ങ തോല് കളഞ്ഞ് മാംസളമായ ഭാഗം മാത്രം ആക്കി മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായിട്ടൊന്ന് അരച്ചെടുക്കുക. അതിനുശേഷം ഒട്ടും വെള്ളം ചേർക്കാത്ത മാങ്ങയുടെ പൽപ്പ് അവലിലേക്ക് ഒഴിച്ചുകൊടുക്കുക, അതിന്റെ ഒപ്പം തന്നെ തേങ്ങയും, ശർക്കരയും ചേർത്തു, കൊടുത്ത് പാലും ഒഴിച്ച് നന്നായിട്ട് കൈകൊണ്ട് കുഴച്ചെടുക്കുക. കുഴച്ചതിനുശേഷം കുറച്ച് സമയം അടച്ചുവയ്ക്കുക മാങ്ങയുടെ സ്വാദും, തേങ്ങയുടെ സ്വാദും, ശർക്കരയുടെ സ്വാദും ഒക്കെ കൂടെ ചേർന്ന് നല്ലൊരു നാടൻ വിഭവമാണ് ഇത്.
Last Updated Mar 5, 2024, 1:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]