
ദില്ലി: ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗെവാറിനെ കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്ത് ആന്ധ്ര ഗവർണർ അബ്ദുൾ നസീർ. ഹെഡ്ഗെവാർ രാജ്യസ്നേഹിയെന്ന് മുൻ സുപ്രീംകോടതി ജഡ്ജി കൂടിയായ അബ്ദുൾ നസീർ ചടങ്ങിൽ പറഞ്ഞു. പാർലമെന്റ് ഹൗസിലെ ബാലയോഗി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്തത്.
ആർഎസ്എസ് സർകാര്യവാഹക് ദത്താത്രേയ ഹൊസബലേ മുഖ്യ പ്രഭാഷണം നടത്തി. ആർഎസ്എസ് സ്വാതന്ത്യ സമരത്തിൽ പങ്കെടുത്തിട്ടില്ലെന്നത് തെറ്റായ പ്രചാരണമാണെന്ന് ദത്താത്രേയ ഹൊസബലേ അവകാശപ്പെട്ടു. ആർഎസ്എസിനെ പറ്റി ഇതിനോടകം ഡസനിലധികം പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ടെന്നും ദത്താത്രേയ ഹൊസബലേ പ്രഭാഷണത്തിൽ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യുട്ടീവ് ചെയർമാൻ രാജേഷ് കൽറയും ചടങ്ങിൽ പങ്കെടുത്തു.
Last Updated Mar 5, 2024, 10:55 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]