
മോഷണക്കേസിൽ ആളുകളെ പിടികൂടിയാൽ എന്ത് ചെയ്യും? അവരെ പൊലീസിൽ ഏൽപ്പിക്കണം. നിയമപരമായ നടപടികൾക്ക് വിട്ടു കൊടുക്കണം അല്ലേ? ആൾക്കൂട്ട അക്രമണം എന്ത് തന്നെയായാലും ന്യായീകരിക്കാൻ പറ്റാത്തതാണ്. എന്നാൽ, ഒരു ബസിൽ മോഷണം നടത്തിയതിന് പിടിച്ച യുവാക്കളെ തല്ലിയൊരു വഴിക്കാക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ദില്ലിയിലാണ് ബസിൽ മോഷണം നടന്നതും അതിന് പിന്നാലെ യുവാക്കളെ യാത്രക്കാർ ചേർന്ന് മർദ്ദിക്കുന്നതും. അതിക്രൂരമായിട്ടാണ് യുവാക്കളെ ബസിലെ യാത്രക്കാർ മർദ്ദിക്കുന്നത്. രണ്ടുപേരെയാണ് മോഷണം നടത്തി എന്ന് ആരോപിച്ച് പിടിച്ചു നിർത്തിയിരിക്കുന്നത്. മറ്റ് രണ്ട് യുവാക്കളാണ് ഇവരെ മർദ്ദിക്കുന്നത്. അതിക്രൂരമായ മർദ്ദനം എന്നല്ലാതെ ഇതിനെ സൂചിപ്പിക്കാൻ മറ്റ് വാക്കുകളില്ല.
ഉപദ്രവിക്കരുത് എന്ന് യുവാക്കൾ അവരോട് അപേക്ഷിക്കുന്നുണ്ട്. എന്നാൽ, തല്ലുന്നവർ ഇതൊന്നും കാര്യമാക്കാതെ യുവാക്കളെ പിന്നെയും പിന്നെയും തല്ലുകയാണ്. ഒടുവിൽ യുവാവിലൊരാൾ കൈക്കൂപ്പിക്കൊണ്ട് കെഞ്ചുന്നത് പോലും വീഡിയോയിൽ വ്യക്തമായിക്കാണാം.
ദില്ലിയിൽ മോഷണം കൂടി വരികയാണ് എന്ന് പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്. അതേസമയം ആളുകൾ കമന്റ് നൽകിയിരിക്കുന്നതും മോഷ്ടാക്കളെ കൊണ്ട് ദില്ലിയിലെ ബസിൽ രക്ഷയില്ല. ഇത്തരം ശിക്ഷകൾ തന്നെയാണ് ഇവർക്കൊക്കെ നൽകേണ്ടത് എന്നാണ്. ജനങ്ങൾ ഇത്തരം ശിക്ഷകൾ അപ്പോൾ തന്നെ നടപ്പിലാക്കുന്നതിനെ അഭിനന്ദിച്ചു കൊണ്ടാണ് പലരും കമന്റ് നൽകിയിരിക്കുന്നത്.
എന്നാൽ, ഈ രംഗം കാണുമ്പോൾ അതിനെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല എന്ന് വേണം പറയാൻ. നിയമം നടപ്പിലാക്കേണ്ടത് ഒരിക്കലും പൊതുജനങ്ങളോ, ആൾക്കൂട്ടമോ അല്ല മറിച്ച് ഒരു ജനാധിപത്യ സംവിധാനത്തിൽ നിയമം വേണം ശിക്ഷ നടപ്പിലാക്കാൻ എന്നത് പലപ്പോഴും നാം മറന്നു പോകാറാണ് പതിവ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Mar 5, 2024, 7:53 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]