

വന്യജീവി ആക്രമണം; മനുഷ്യ സുരക്ഷ ജില്ലാ മജിസ്ട്രേട്ട്മാരുടെയും പൊലീസിന്റെയും ഉത്തരവാദിത്തമാകണം : ജോസ് കെ മാണി
സ്വന്തം ലേഖകൻ
കോട്ടയം: ഏതു നിമിഷവും വന്യജീവി ആക്രമണ സാധ്യതയുള്ള സംസ്ഥാനമായി കേരളം മാറിയെന്നും മനുഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അധികാരം ജില്ലാ മജിസ്ട്രേറ്റർമാർക്കും പോലീസിനും ഉടൻ കൈമാറണമെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.
നേര്യമംഗലത്തെ ഇന്ദിര എന്ന വയോധിക 30 ദിവസങ്ങൾക്കുള്ളിൽ കാട്ടാനകൾ ചവിട്ടിക്കൊല്ലുന്ന അഞ്ചാമത്തെ ആളാണ്.നിലവിൽ വനാതിർത്തി പ്രദേശങ്ങളിലെ ജനവാസ മേഖലകളിൽ മനുഷ്യ സുരക്ഷ ഉറപ്പാക്കാൻ വനം വകുപ്പിന് കഴിയില്ല. വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കുവാനോ നടപടികളെടുക്കുവാനോ ആവശ്യമായ അംഗബലമോ സംവിധാനങ്ങളോ വനം വകുപ്പിനില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വനാതിർത്തി പ്രദേശങ്ങളിലെ ഫെൻസിങ് സംവിധാനങ്ങളോ വനംവകുപ്പിന്റെ പെട്രോളിഗുകളുംകൊണ്ട് മാത്രം ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ കഴിയില്ല.കാരണം കാട്ടിനുള്ളിൽ മൃഗങ്ങളുടെ സംഖ്യ ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്.
ഇവയെ ആകെ ഉൾക്കൊള്ളാൻ കേരളത്തിലെ വനങ്ങൾക്ക് കഴിയില്ല.ജനവാസ മേഖലകളിലെത്തുന്ന അപകടകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തിൽ എന്തുചെയ്യണമെന്ന തീരുമാനമെടുക്കാനുള്ള അധികാരം ജില്ലാ മജിസ്ട്രേറ്റ്മാർക്കും അത് നടപ്പാക്കാനുള്ള അധികാരം പോലീസിനും ഉടൻ കൈമാറുകയാണ് വേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]