
ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. വിറ്റാമിൻ സി അടങ്ങിയ ബീറ്റ്റൂട്ട് രോഗപ്രതിരോധശേഷിയും വർധിപ്പിക്കും. ഇങ്ങനെ ഒരുപാട് ആരോഗ്യഗുണങ്ങളും അവശ്യപോഷകങ്ങളും അടങ്ങിയതാണ് ബീറ്റ്റൂട്ട്.
ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. വിറ്റാമിൻ സി അടങ്ങിയ ബീറ്റ്റൂട്ട് രോഗപ്രതിരോധശേഷിയും വർധിപ്പിക്കും.
ബീറ്റ്റൂട്ട് നമുക്ക് വീട്ടിൽ തന്നെ വളർത്തിയെടുക്കാം. അതും വീടിനകത്ത് തന്നെ പാത്രങ്ങളിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കും. കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
കൃത്യമായ ഇനം തന്നെ തിരഞ്ഞെടുക്കുക. ഇൻഡോറായി വളർത്താൻ പറ്റുന്ന ബീറ്റ്റൂട്ടിന്റെ ഇനം വേണം തിരഞ്ഞെടുക്കാൻ. ‘Babybeat’ or ‘Detroit Dark Red’ തുടങ്ങിയവ നല്ലതാണ്.
കൃത്യമായ പാത്രം വേണം നടാൻ തെരഞ്ഞെടുക്കാൻ. 8-10 ഇഞ്ച് താഴ്ച വേണം. ഡ്രൈനേജ് ദ്വാരങ്ങളുണ്ടാവണം. അതുപോലെ, ട്രേയോ വൂഡൻ ബോക്സോ ഉപയോഗിക്കാവുന്നതാണ്.
6-8 മണിക്കൂർ നേരിട്ട് സൂര്യപ്രകാശം കിട്ടുന്ന ഒരിടത്ത് വേണം പാത്രങ്ങൾ വയ്ക്കാൻ. ഇല്ലെങ്കിൽ ലൈറ്റുകൾ ഉപയോഗിക്കാം. ചെടികളിൽ നിന്നും 6-8 ഇഞ്ച് മുകളിലായി വേണം ലൈറ്റ് വയ്ക്കാൻ.
60-70°F (15-21°C) ആയിരിക്കണം പകൽ ടെംപറേച്ചർ. രാത്രി ഇത്തിരി തണുപ്പുള്ള അവസ്ഥയാണ് നല്ലത്. മണ്ണ് തീരെ വരണ്ടുപോകാതിരിക്കാനും ശ്രദ്ധിക്കണം.
മണ്ണ് നനഞ്ഞിരിക്കുന്നത് നല്ലതാണ്. പക്ഷേ വെള്ളം കൂടി ചീഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കണം. മണ്ണിന്റെ മുകൾഭാഗം വരളുന്നു എന്ന് തോന്നുമ്പോൾ നനയ്ക്കാം.
കീടനാശിനി ഉപയോഗിക്കുന്നതും നല്ലതാണ്. സോഫ്റ്റായിട്ടുള്ള കീടനാശിനികൾ ഉപയോഗിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]