

ഐ.എസ്.ആര്.ഒ ചെയര്മാൻ എസ്. സോമനാഥിന് അര്‍ബുദം; ഇന്ത്യയുടെ സൂര്യപര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍-1 വിക്ഷേപണം നടത്തിയ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്
സ്വന്തം ലേഖകൻ
ബംഗളൂരു: ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥിന് അർബുദം സ്ഥിരീകരിച്ചു. ഇന്ത്യയുടെ സൂര്യപര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍-1 വിക്ഷേപണം നടത്തിയ അതേ ദിവസമാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.
സ്കാനിങ്ങിലൂടെ വയറ്റില്‍ അർബുദം കണ്ടെത്തിയതായി സോമനാഥ് തന്നെയാണ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വേളയില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ അത് എന്താണെന്ന് മനസിലായില്ല. സ്കാനിങ്ങില്‍ ഒരു വയറ്റില്‍ മുഴ കണ്ടെത്തി. രോഗവിവരം അറിഞ്ഞപ്പോള്‍ തനിക്കും കുടുംബത്തിനും സഹപ്രവർത്തകർക്കും ഞെട്ടലായിരുന്നുവെന്നും സോമനാഥ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തുടർപരിശോധനകള്‍ക്കായി ചെന്നൈയിലേക്ക് പോയി. നാലു ദിവസം ചികിത്സയിലായിരുന്നു. കീമോ തെറപ്പിയും ശസ്ത്രക്രിയയും നടത്തി. രോഗവിമുക്തിയായെന്നും പരിശോധനകള്‍ തുടർന്നുവരികയാണെന്നും തർമക് മീഡിയ ഹൗസിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ആശുപത്രി വിട്ടയുടൻ തന്നെ സോമനാഥ് ഐ.എസ്.ആർ.ഒയിലെത്തിയിരുന്നു. 2023 സെപ്റ്റംബർ രണ്ടിനായിരുന്നു ഇന്ത്യയുടെ സോളാർ ദൗത്യം.