
ജാംനഗര്‍: മാർച്ച് ഒന്നിന് ആരംഭിച്ച അനന്ത് അംബാനിയുടെ പ്രീ വെഡിങ് പാർട്ടി മാർച്ച് മൂന്നിന് അവസാനിച്ചിരുന്നു. ഗുജറാത്തി പാരമ്പര്യ ചടങ്ങുകളാണ് അംബാനി കുടുംബം പിന്തുടരുന്നത്. മൂന്ന് ദിവസവും വലിയ താര നിര തന്നെ വിവാഹ ആഘോഷ ചടങ്ങിന് എത്തിച്ചേര്‍ന്നിരുന്നു. അനന്ത് അംബാനിയുടെയും രാധിക മർച്ചന്റെയും വിവാഹം ജൂലൈയിൽ ആണ്എന്നാണ് റിപ്പോർട്ട്.
അനന്തിന്റെയും രാധികയുടെയും വിവാഹത്തിന് മുമ്പുള്ള ആഘോഷത്തിൽ ലോകത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തിട്ടുണ്ട്. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, അമിതാഭ് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, ദീപിക പദുക്കോൺ, രൺവീർ സിംഗ്, ആലിയ ഭട്ട്, രൺബീർ കപൂർ എന്നിവരുൾപ്പെടെ ഏതാണ്ട് ബോളിവുഡ് മുഴുവനും ജാംനഗറിൽ എത്തിയിരുന്നു.
എന്നാല്‍ ബോളിവുഡില്‍ നിന്നും വളര്‍ന്ന് ഇപ്പോള്‍ ഹോളിവുഡ് താരമായിരിക്കുന്ന പ്രിയങ്ക ചോപ്രയുടെ ആസാന്നിധ്യം ഏറെ ചര്‍ച്ചയായിരുന്നു. അംബാനി കുടുംബവുമായി വളരെ അടുത്ത വ്യക്തിയാണ് പ്രിയങ്കയും ഭര്‍ത്താവ് നികും. കഴിഞ്ഞ വര്‍ഷം നിതാ അംബാനിയുടെ റിലയന്‍സ് കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടനത്തിന് പ്രിയങ്കയും നിക്കും മുംബൈയില്‍ എത്തിയിരുന്നു. എന്നാല്‍ ജാംനഗറിലെ അനന്ത് അംബാനിയുടെ പ്രീ വെഡിങ് പാർട്ടിക്ക് ഇരുവരും എത്താതിരുന്നത് എന്ത് എന്ന ചര്‍ച്ച വളരെ സജീവമായി.
എന്നാല്‍ ജാംനഗറിലെ പരിപാടിയില്‍ പ്രിയങ്കയുടെ അമ്മ മധു ചോപ്ര പങ്കെടുത്തിരുന്നു.എന്തുകൊണ്ട് പ്രിയങ്ക വന്നില്ല എന്നതിന് മധു മറുപടി നല്കി. വൈറലായ വീഡിയോയില്‍ മധു പറയുന്നത് ഇതാണ്. ” ജാംനഗറിലേക്ക് വരാൻ ഞാൻ ആഗ്രഹിക്കുകയായിരുന്നു. വാസ്തവത്തിൽ ഞാൻ അനന്തിനോട് വർഷങ്ങൾക്ക് മുമ്പെ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. അത് ഇപ്പോൾ സത്യമായി മാറിയിരിക്കുന്നു. ഞാൻ അതിനായി കാത്തിരിക്കുകയാണ്. ചില പ്രത്യേക കാരണങ്ങളാല്‍ പ്രിയങ്കയ്ക്ക് ഇതില്‍ പങ്കെടുക്കാന്‍ സാധിക്കില്ല, എന്നാൽ കാരണം വെളിപ്പെടുത്തുന്നില്ല. എന്നാല്‍ പ്രിയങ്ക ഈ അസാന്നിധ്യം പരിഹരിക്കും, വിഷമിക്കേണ്ട” എന്നാണ് മധു ചോപ്ര പറഞ്ഞത്.
കഴിഞ്ഞ വർഷമായിരുന്നുഅനന്തിന്റെ രാധികയുടെയും വിവാഹ നിശ്ചയം നടന്നത്. മാർച്ച് ഒന്നിന് ആരംഭിച്ച പ്രീ വെഡിങ് പാർട്ടിയിൽ ലോകത്തെ പ്രമുഖ വ്യവസായികൾ ഉൾപ്പടെ രാഷ്ട്രീയക്കാരും കായിക താരങ്ങളും സിനിമ താരങ്ങളും എത്തിയിട്ടുണ്ട്.
Last Updated Mar 4, 2024, 7:51 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]