![](https://newskerala.net/wp-content/uploads/2025/02/fotojet-3-_1200x630xt-1024x538.jpg)
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് റിയ ജോർജ് (പദ്മ). ചെമ്പനീർപ്പൂവിലെ ‘ചന്ദ്രമതി’ എന്നു കേട്ടാലാകും പ്രേക്ഷകരിൽ ഭൂരിഭാഗം പേരും ഈ താരത്തെ തിരിച്ചറിയുക. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപ്പൂവിലെ പ്രധാനകഥാപാത്രങ്ങളിലൊരാളാണ് ചന്ദ്രമതി. തന്റെ യഥാർത്ഥ വയസിനേക്കാൾ പ്രായം കൂടിയ കഥാപാത്രമാണെങ്കിലും അതിലൊന്നും തനിക്ക് വിഷമമില്ലെന്നു പറയുന്നു ചന്ദ്രമതി. മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
വിവാഹശേഷമാണ് തന്റെ പേര് റിയ ജോർജ് എന്ന് മാറ്റിയതെന്നും അതിനു മുൻപ് പദ്മ എന്നായിരുന്നു പേരെന്നും താരം പറയുന്നു. അഭിനയരംഗത്തേക്ക് എത്തിയപ്പോൾ പദ്മ എന്ന പേരു മതിയെന്ന നിർദേശം ഉയർന്നു വന്നെന്നും അതിനാൽ ആ പേര് സ്ക്രീൻ നെയിം ആക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും റിയ കൂട്ടിച്ചേർത്തു.
സീരിയലിൽ നെഗറ്റീവ് റോളിലാണ് അഭിനയിക്കുന്നതെങ്കിലും ജീവിതത്തിൽ താനൊരു പൊസിറ്റീവ് ക്യാരക്ടറാണെന്നും റിയ പറയുന്നു. ഇത്രയും നെഗറ്റിവിറ്റി ഉള്ള ക്യാരക്ടർ ആയതുകൊണ്ടു തന്നെ അതു തന്നെ ബാധിക്കാറുണ്ടെന്നു റിയ പറയുന്നു. ”പക്ഷേ, ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തിയാൽ ഞാൻ എന്റെ മക്കളുടെ അമ്മയാണ്. ചന്ദ്രമതിയായിട്ട് വീട്ടിൽ വരേണ്ട എന്ന് മക്കളും പറയാറുണ്ട്. ഒരു മാസത്തിൽ ഭൂരിഭാഗവും ഞാൻ ചന്ദ്രമതിയായാണ് ജീവിക്കുന്നത്. സ്വിച്ച് ഓൺ, സ്വിച്ച് ഓഫ് മോഡിൽ മുന്നോട്ടു പോകുന്ന അഭിനേതാക്കളുണ്ട്. പക്ഷേ, ആ മെത്തേഡ് എനിക്ക് അറിയില്ല. അഭിനയം കഴിഞ്ഞാലും ആ ക്യാരക്ടർ കൂടെയുണ്ടാകും. എവിടെ റിയ എന്ന് ഞാൻ തന്നെ അതിശയപ്പെട്ടിട്ടുണ്ട്”, താരം കൂട്ടിച്ചേർത്തു.
ഫ്ളൈറ്റ് അറ്റൻഡന്റ് ആയി ജോലി ചെയ്തിരുന്ന റിയ ആ ജോലി ഉപേക്ഷിച്ചാണ് അഭിനയമേഖലയിലേക്ക് എത്തുന്നത്. കഴിഞ്ഞ നാലു വർഷത്തോളമായി സീരിയൽ രംഗത്ത് സജീവമാണ് താരം. ഇതിനിടെ, ചില സിനിമകളിലും അഭിനയിച്ചു. ജോജു ജോർജ് സംവിധാനം ചെയ്ത ‘പണി’ എന്ന സിനിമയിലും റിയ വേഷമിട്ടിട്ടുണ്ട്. ഒരു അധ്യാപിക കൂടിയാണ് റിയ. ഏവിയേഷൻ ഇന്സ്റ്റിറ്റ്യൂട്ടുകളില് താരം ക്ലാസുകളെടുക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]