ന്യൂഡൽഹി : അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങണിയിച്ചും കാൽ ബന്ധിച്ചും കുറ്റവാളികളെയെന്ന പോലെ ഇന്ത്യയിൽ എത്തിിക്കുന്ന ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു, വിമാനത്തിനുള്ളിൽ കുറ്റവാളികളെ പോലെ കൈകാലുകൾ ചങ്ങലയാൽ ബന്ധിപ്പിച്ച് മാസ്ക് ധരിച്ച് നിരന്നിരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. എന്നാൽ പ്രചരിച്ച ചിത്രങ്ങൾ ഇന്ത്യക്കാരുടേതല്ല എന്ന വ്യക്തമാക്കിയിരിക്കുകയാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ. ജനുവരി 30ന് യു.എസിൽ നിന്ന് ഗ്വാട്ടിമാലയിലേക്ക് അയച്ച അനധികൃത കുടിയേറ്റക്കാരുടെ ദൃശ്യമാണ് ഇന്ത്യക്കാരുടേതെന്ന രീതിയിൽ പ്രചരിച്ചതെന്ന് പി.ഐ.ബി വിശദീകരിച്ചു.
A #Fake image is being shared on social media by many accounts with a claim that illegal Indian migrants have been handcuffed and their legs chained while being deported by US#PIBFactCheck
▶️ The image being shared in these posts does not pertain to Indians. Instead it shows… pic.twitter.com/9bD9eYkjVO
— PIB Fact Check (@PIBFactCheck) February 5, 2025
വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാവ് പവൻ ഖേര ചിത്രം ഒരു ഇന്ത്യക്കാരനെന്ന നിലയിൽ ദുഃഖിപ്പിക്കുന്നുവെന്ന് പറഞ്ഞു. 2013 ഡിസംബറിൽ അമേരിക്കയിൽ ഇന്ത്യൻ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയെ കൈകൾ ബന്ധിച്ച് പരിശോധിച്ച സംഭവവും അദ്ദേഹം ഓർമിപ്പിച്ചു.
യു.എസ് നാടുകടത്തിയ104 ഇന്ത്യക്കാരുമായാണ് അമേരിക്കൻ സേനാവിമാനം അമൃത്സറിൽ എത്തിയത് .25 വനിതകളും 12 കുട്ടികളും സംഘത്തിലുണ്ടായിരുന്നു. നാലു വയസുള്ള ഒരു കുട്ടിയുമുണ്ട്.സംഘത്തിലെ 45 പേർ 30വയസിന് താഴെയുള്ളവരാണ്. യു.എസിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി ദുബായ് വഴി ആളെ കയറ്റിവിടുന്ന ഏജൻസികൾ പഞ്ചാബിൽ സജീവമാണ്. തിരിച്ചുവന്നവരിൽ പലരും ഇവരുടെ വലയിൽ വീണവരാണ്. ടെക്സാസിലെ സാൻ അന്റോണിയോയിൽ നിന്ന് പുറപ്പെട്ട യു.എസ് സി-11 ഗ്ളോബ്മാസ്റ്റർ വിമാനം ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്.കനത്ത സുരക്ഷയിലായിരുന്നു വിമാനത്താവളം.
മുപ്പതുപേർ പഞ്ചാബിൽ നിന്നുള്ളവരാണ്. എണ്ണത്തിൽ ഇവരാണ് കൂടുതൽ. മറ്റുള്ളവർ ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ചണ്ഡീഗഡ് സ്വദേശികളും. വർക്ക് പെർമിറ്റിന്റെ കാലാവധി കഴിഞ്ഞിട്ടും യു.എസിൽ തുടർന്നവരെയാണ് നാടുകടത്തിയതെന്ന് അറിയുന്നു. ഇന്ത്യൻ എംബസി അധികൃതർ പൗരത്വം പരിശോധിച്ചുറപ്പിച്ച ശേഷമാണ് ടെക്സാസിൽ നിന്ന് വിമാനത്തിൽ കയറ്റിയത്. വരും ദിവസങ്ങളിൽ കൂടുതൽ ഇന്ത്യക്കാരെ തിരിച്ചയയ്ക്കുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]