തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓപ്പണിംഗ് ബാറ്ററും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണെ പിന്തുണച്ച ശ്രീശാന്തിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന് രംഗത്ത്. സഞ്ജു സാംസണെതിരെ കെസിഎ സ്വീകരിച്ച നിലപാടില്‍ ശ്രീശാന്ത് പ്രതികരിച്ചിരുന്നു. കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) കൊല്ലം സെയ്ലേഴ്സ് ടീമിന്റെ സഹ ഉടമ എന്ന നിലയില്‍ ശ്രീശാന്ത് ചട്ടലംഘനം നടത്തിയെന്നാണ് നോട്ടിസിലുള്ളത്. നടപടി സ്വീകരിക്കാതിരിക്കണമെങ്കില്‍ ഈ വിഷയത്തില്‍ ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നും നോട്ടിസില്‍ നിര്‍ദ്ദേശിക്കുന്നു.
വിവാദം പുകയുന്നതിനിടെ സഞ്ജുവിനെ പിന്തുണച്ച് ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. കേരളത്തില്‍ നിന്നുള്ള രാജ്യാന്തര താരമെന്ന നിലയില്‍ സഞ്ജുവിനെ പിന്തുണയ്ക്കണമെന്നും ക്രൂശിക്കരുതെന്നുമായിരുന്നു ശ്രീശാന്തിന്റെ അഭ്യര്‍ഥന. കെസിഎല്‍ ടീമിന്റെ സഹ ഉടമ എന്ന നിലയില്‍ കെസിഎയുമായി കരാറുള്ള ശ്രീശാന്തിന്റെ ഇത്തരം പ്രതികരണങ്ങള്‍ അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയാണ് താരത്തിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്.
നേരത്തെ കേരള ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിച്ച ക്യാമ്പില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെ നടന്ന ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ഇടം ലഭിക്കാതെ വരികയും ചെയ്തതോടെയാണ് കെസിഎക്കെതിരെ ആരാധകര്‍ തിരിഞ്ഞത്. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ മലയാളി താരത്തിന് ഇടം ലഭിക്കാത്തതിന് പിന്നിലും കെസിഎ നടപടി കാരണമായെന്ന വിമര്‍ശനവും ആരാധകര്‍ ഉന്നയിച്ചിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് ഒരു താരത്തിന് എത്തിപ്പെടാന്‍ വലിയ ബുദ്ധിമുട്ടാണെന്നിരിക്കെ കേരളത്തില്‍ നിന്ന് ഒരു താരം ദേശീയ ടീമിലെ ഓപ്പണറാകുകയും മൂന്ന് സെഞ്ച്വറികളടിച്ച് നില്‍ക്കുകയും ചെയ്യുമ്പോഴായിരുന്നു വിവാദ സംഭവങ്ങള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]